ദുബൈ: ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സാരി അൽ ശംസിയുമായി കൂടിക്കാഴ്ച നടത്തി. ഷാർജ പൊലീസും ഇന്ത്യൻ കോൺസുലേറ്റും തമ്മിലുള്ള സഹകരണവും സംയുക്ത ഏകോപനവും വർധിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. പൊലീസിങ്, സുരക്ഷ തുടങ്ങിയ മേഖലകളിലാണ് സഹകരിക്കുക. അതോടൊപ്പം പരസ്പര താൽപര്യമുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളും പ്രശ്നങ്ങളും ഇരുവരും അവലോകനം ചെയ്തു. ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ഓഫീസ് ഡയറക്ടർ കേണൽ ജാബർ സയീദ് അൽ നുഐമി, സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് പെർഫോമൻസ് ഡെവലപ്മെൻറ് ഡിപ്പാർട്ട്മെൻറ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഡോ. സമീഹ് ഖമീസ് അൽ ഹല്യാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.