ദുബൈ: ഉമ്മുൽ ഖുവൈനിലെയും അജ്മാനിലെയും തൊഴിലാളികൾക്കൊപ്പം സംവദിച്ച് കോൺസുൽ ജനറൽ അമൻ പുരി. ബ്രേക്ക്ഫാസ്റ്റ് വിത്ത് സി.ജി എന്ന പ്രതിമാസ പരിപാടി ഇത്തവണ ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷനിലാണ് സംഘടിപ്പിച്ചത്.
തൊഴിലാളികൾക്കായി ഹെൽത്ത് ചെക്കപ്പും യോഗ ക്ലാസും സംഘടിപ്പിച്ചിരുന്നു. അജ്മാനിൽ ബ്ലൂ കോളർ തൊഴിലാളികളുടെ നൈപുണ്യ വികസന പരിപാടിയിലാണ് അമൻ പുരി പങ്കെടുത്തത്. അജ്മാൻ ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ചായിരുന്നു പരിപാടി.
തൊഴിലാളികൾക്ക് പ്രാഥമിക കമ്പ്യൂട്ടർ പാഠങ്ങൾ, ഇംഗ്ലീഷ് ഭാഷാപഠനം എന്നിവ ഒരുക്കി. അസോസിയേഷൻ പ്രസിഡൻറ് അബ്ദുൽ സലാഹ്, ജനറൽ സെക്രട്ടറി രൂപ് സിദ്ധു, ക്രോംവെൽ യു.കെ ഡയറക്ടർ ഓഫ് ഓപറേഷൻ മുഹമ്മദ് ഷഫീഖ് തുടങ്ങിയവർ പങ്കെടുത്തു.
നൈപുണ്യ വികസനത്തിലൂടെയും ഭാഷാപഠനത്തിലൂടെയും തൊഴിലാളികൾക്ക് ലഭിക്കുന്ന അവസരങ്ങളെ കുറിച്ച് കോൺസുൽ ജനറൽ ഉദ്ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.