ദുബൈ: കണ്ണൂർ ജില്ലയിലെ നാറാത്ത് കുളത്തിൽ വീണ രണ്ട് കുട്ടികളെ രക്ഷിച്ച കാമ്പ്രത്ത് സാവിത്രിയെ സദ്ഭാവന ഗ്ലോബൽ കൾചറൽ ഫോറം (എസ്.ജി.സി.എഫ്) ആദരിച്ചു.
ചെയർമാൻ അജിത്ത് കുമാർ പൊന്നാട അണിയിച്ചു. ഐ.സി.എസ്.സി സിലബസിൽ 10ാം തരത്തിൽ ഉയർന്ന മാർക്ക് നേടിയ ശ്രേയ സുദീപിന് ട്രഷറർ മൊയ്തു കുറ്റ്യാടി, അഡ്വൈസറി ബോർഡ് അംഗം അനന്ദൻ പെരുമാചേരി എന്നിവർ ചേർന്ന് മെമന്റോ നൽകി അനുമോദിച്ചു.
സദ്ഭാവന ഗ്ലോബൽ കൾചറൽ ഫോറം അഡ്വൈസറി അംഗം ടൈറ്റസ് പുല്ലൂരാൻ, ഗ്ലോബൽ കൺവീനർ ഷൈജു അമ്മാനപ്പാറ, ഭാരവാഹികളായ പ്രസാദ് കാളിദാസ്, ജോജിത് തുരുത്തേൽ, സുജിത് മുഹമ്മദ്, മുരളി പണിക്കർ, ബാഫഖി ഹുസൈൻ തുടങ്ങിയവർ ആശംസ നേർന്നു. സദ്ഭാവന ഗ്ലോബൽ കൾചറൽ ഫോറത്തിന്റെ 2024-25 വർഷത്തേക്കുള്ള പ്രവർത്തന രൂപരേഖയും യോഗത്തിൽ വിശദീകരിച്ചു.
സദ്ഭാവന ഗ്ലോബൽ കൾചറൽ ഫോറം പ്രസിഡന്റ് സുനിൽ നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ജഗദീഷ് പഴശ്ശി സ്വാഗതവും ജോ. ട്രഷറർ നിധിൻ ടൈറ്റസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.