അബൂദബി: കൊറോണ വൈറസ് ബാധിച്ചവരെയും അവരുമായി സമ്പർക്കം പുലർത്തുന്നവരെയും നേരത്തേ കണ്ടെത്തുന്നതിന് പി.സി.ആർ പരിശോധന രാജ്യത്തുടനീളം വിപുലീകരിക്കുന്നതിനുള്ള ശ്രമവുമായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം.
മികച്ചതും പുതിയതുമായ മെഡിക്കൽ പരീക്ഷണരീതികൾ ഉപയോഗിച്ച് സമൂഹത്തിലെ വിവിധ ഗ്രൂപ്പുകളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,91,003 കോവിഡ് പരിശോധന നടത്തിയതായി മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ രജിസ്റ്റർ ചെയ്ത മൊത്തം കേസുകളുടെ എണ്ണം 6,34,582 ആയി. ആകെ മരണസംഖ്യ 1819 ആണ്. ജനങ്ങൾ ആരോഗ്യ അധികാരികളുമായി സഹകരിക്കാനും വകുപ്പിെൻറ നിർദേശങ്ങൾ പാലിക്കാനും അധികൃതർ നിർദേശിച്ചു.
രോഗബാധിതരായവരുമായി അകലംപാലിക്കുകയും സമ്പർക്കം ഒഴിവാക്കുകയും വേണം. രോഗബാധിതരും അല്ലാത്തവരും ഒരുമിച്ചുതാമസിക്കുന്ന ഭവനങ്ങളിൽ രോഗബാധിതർ പ്രത്യേക ശുചിമുറിയും കിടപ്പുമുറിയും ഉപയോഗിക്കണം. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് സാമൂഹിക അകലം ഉറപ്പാക്കുകയും കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ചോ ഹാൻഡ് സാനിറ്റൈസറുകളോ വൃത്തിയാക്കണം. കുത്തിവെപ്പെടുക്കാത്തവർ എത്രയും വേഗം വാക്സിൻ കേന്ദ്രത്തിലെത്തി കോവിഡ് വാക്സിൻ സ്വീകരിക്കാനും തയാറാവണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.