ദുബൈ: സൈക്കിളിൽ നാടുചുറ്റുന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ വിഡിയോ ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ.
ശൈഖ് മുഹമ്മദ് ഏതാനും സൈക്കിൾ യാത്രികർക്കൊപ്പം ദുബൈയിെല തെരുവുകളിലൂടെ സഞ്ചരിക്കുന്നതാണ് വിഡിയോയിലുള്ളത്. റോഡരികിൽനിന്ന് നിരവധി പേർ തങ്ങളുടെ ഭരണാധികാരിയുടെ ൈസക്കിൾയാത്ര മൊബൈലിൽ പകർത്തുന്നതും വിഡിയോയിലുണ്ട്. ഈ വർഷം ജനുവരിയിൽ സമാധാനത്തിനുവേണ്ടിയുള്ള സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനിടെ വീണ വനിതാതാരത്തെ ശൈഖ് മുഹമ്മദ് രക്ഷപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ ഏെറ കൈയടി നേടിയിരുന്നു. അൽ വത്ബ ടീമിലെ അന്നാൻ അൽ അമ്രിയെ ആണ് ശൈഖ് മുഹമ്മദ് രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.