ദ​ർ​ശ​ന ക്രി​സ്മ​സ്, പു​തു​വ​ത്സ​ര പ​രി​പാ​ടി

അ​ബൂ​ദ​ബി: ദ​ർ​ശ​ന ക​ലാ​സാം​സ്കാ​രി​ക വേ​ദി ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ന​സ്രാ​ണി സ​ദ്യ എ​ന്ന പേ​രി​ൽ അ​ഞ്ചു വി​ഭ​വ​ങ്ങ​ൾ ഒ​രു​മി​ച്ചു ത​യാ​റാ​ക്കി അ​വ​ത​രി​പ്പി​ച്ച പാ​ച​ക​മ​ത്സ​ര​വും ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഗാ​ന​മേ​ള​യും കു​ട്ടി​ക​ളു​ടെ ഡാ​ൻ​സു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന പ​രി​പാ​ടി അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ലാ​ണ്​ സം​ഘ​ടി​പ്പി​ച്ച​ത്.

ക്രി​സ്മ​സ് കേ​ക്ക് മു​റി​ച്ച്​ തു​ട​ങ്ങി​യ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ്​ ന​സീ​ർ പെ​രു​മ്പാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​യു. ഇ​ർ​ഷാ​ദ്, യേ​ശു​ശീ​ല​ൻ, സ​ലീം ചി​റ​ക്ക​ൽ, എ.​എം. അ​ൻ​സാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സു​ധീ​ഷ് കൊ​പ്പം, ട്ര​ഷ​റ​ർ അ​നി​ൽ കു​മാ​ർ, വ​നി​ത ക​ൺ​വീ​ന​ർ സ​രി​സ, ബൈ​ജു, പി.​ടി. റി​യാ​സ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സെ​ക്ര​ട്ട​റി ബി​ജു വാ​ര്യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ന​സ്രാ​ണി സ​ദ്യ വി​ജ​യി​ക​ളാ​യി യ​ഥാ​ക്ര​മം ഖ​ദീ​ജ, മീ​ര, ഷാ​ഹ്‌​ന എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ വി​ജ​യി​ച്ചു. പ​ങ്കെ​ടു​ത്ത​വ​ർ​ക്ക്​ ഗി​ഫ്റ്റ് വൗ​ച്ച​ർ, ക്രി​സ്മ​മ​സ് ഗി​ഫ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Darshana Christmas and New Year program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.