അൽഐൻ: ഓൺലൈനിൽ നടത്തിയ 24ാമത് ദാറുൽ ഹുദാ ഇൻറർ സ്കൂൾ ഇസ്ലാമിക് മത്സരം ശ്രദ്ധേയമായി. അൽഐൻ സോണിലെ അൽഐൻ ജൂനിയർ സ്കൂൾ, ഇന്ത്യൻ സ്കൂൾ, ഒയാസിസ് ഇൻറർനാഷനൽ സ്കൂൾ, ഗ്രേസ് വാലി സ്കൂൾ, ഔർഓൺ സ്കൂൾ, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ദാറുൽ ഹുദ എന്നീ സ്കൂളുകൾ മത്സരത്തിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ മുനീർ ചാലിൽ സ്വാഗതം പറഞ്ഞു.
കുട്ടികളുടെ സർഗസിദ്ധികൾ പരിപോഷിപ്പിക്കാൻ ഉപയുക്തമായ മത്സര പരിപാടികളിൽ പങ്കെടുത്ത വിവിധ സ്കൂളുകളിലെ മത്സരാർഥികളുടെ സമർപ്പണമനോഭാവത്തെ പ്രിൻസിപ്പൽ അഭിനന്ദിച്ചു. സ്കൂൾ ചെയർമാൻ വി.പി. പൂക്കോയ തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിങ് ഡയറക്ടർ ഇ.കെ. മൊയ്തീൻ ഹാജി, പി.ആർ.ഒ ഇ.കെ. അബ്ദുൽ മജീദ് ഹുദവി എന്നിവർ ആശംസ നേർന്നു. സ്കൂൾ വൈസ് പ്രിൻസിപ്പൽ അയ്യൂബ് ഖാൻ നന്ദി പറഞ്ഞു.
ലുലു സ്പോൺസർ ചെയ്ത മത്സരപരിപാടികളിലെ ആൺകുട്ടികളുടെ ജൂനിയർ വിഭാഗം ഖുർആൻ പരായണ മത്സരത്തിൽ സായിദ് മുഹമ്മദ് തസ്വീർ (അൽഐൻ ജൂനിയർ സ്കൂൾ) ഒന്നാം സ്ഥാനം നേടി. ഹംസ (ഒയാസിസ് ഇൻറർ നാഷനൽ സ്കൂൾ), ഹുദൈഫ(ദാറുൽ ഹുദാ ഇസ് ലാമിക് സ്കൂൾ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പെൺകുട്ടികളുടെ ജൂനിയർ വിഭാഗം ഖുർആൻ പരായണ മത്സരത്തിൽ ആയിശ നൂർ(ദാറുൽ ഹുദ ഇസ്ലാമിക് സ്കൂൾ) ഒന്നാം സ്ഥാനം നേടി. സേബ ഫാതിമ ശഹീർ(ഇന്ത്യൻ സ്കൂൾ), സനീൻ സലാഹുദ്ദീൻ (ദാറുൽ ഹുദ ഇസ്ലാമിക് സ്കൂൾ) യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
സീനിയർ വിഭാഗം പ്രസംഗ മത്സരത്തിൽ ഇമാൻ ആസിഫ്(ദാറുൽ ഹുദ ഇസ്ലാമിക് സ്കൂൾ) ഒന്നാം സ്ഥാനവും ഫാത്തിമ ഫിദ തോട്ടുങ്ങൽ (ന്യൂഇന്ത്യൻ മോഡൽ സ്കൂൾ), ജന്നത്തുൽ നയീം(ദാറുൽ ഹുദാ ഇസ്ലാമിക് സ്കൂൾ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. ദാറുൽ ഹുദ ഇസ്ലാമിക് ഇസ്ലാമിക് വിഭാഗം നടത്തിയ പരിപാടിക്ക് ഇസ്ലാമിക ചരിത്ര വിഭാഗം തലവൻ സ്വാലിഹ് ഹുദവി, കോഓഡിനേറ്റർമാരായ അനീസ് വാഫി, സൈതലവി ഹുദവി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.