അബൂദബി: വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് സാമ്പത്തിക, വാണിജ്യ, സാമ്പത്തിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഡേറ്റ ലംഘിച്ചാൽ അഞ്ചു ലക്ഷം മുതൽ മുപ്പതുലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ.
ഇത്തരം രേഖകൾ കൈക്കലാക്കുകയോ മാറ്റംവരുത്തുകയോ പരസ്യമാക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതടക്കമുള്ള കുറ്റങ്ങൾക്കാണ് കിംവദന്തികളും സൈബർ കുറ്റകൃത്യങ്ങളും തടയൽ നിയമപ്രകാരം അഞ്ചുലക്ഷം മുതൽ 30 ലക്ഷം ദിർഹം വരെ പിഴ ചുമത്തുകയെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. പിഴത്തുകക്ക് പുറമെ അഞ്ചുവർഷം വരെ തടവും ലഭിച്ചേക്കും.
രാജ്യത്തെ പുതിയ നിയമനിർമാണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.