യു.എ.ഇയിൽ ഡീസൽ വില നാല്​ ദിർഹം കടന്നു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്​

ദുബൈ: യു.എ.ഇയിൽ ഇന്ധനവില വീണ്ടും കുതിക്കുന്നു. യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്ധനവിലയാണ് വെള്ളിയാഴ്ച​ നിലവിൽ വന്നത്. പെട്രോളിന് 16 ശതമാനത്തിലേറെ വില വർധിച്ചപ്പോൾ ഡീസലിന്‍റെ വില 26 ശതമാനം ഉയർന്നു. ഡിസൽ വില ചരിത്രത്തിൽ ആദ്യാമയി ലിറ്ററിന് നാല് ദിർഹം കടന്നു.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ നിരക്ക് കുത്തനെ ഉയർന്നതാണ് യു.എ.ഇ ആഭ്യന്തര വിപണിയിലും എണ്ണവില കുതിക്കാൻ കാരണം. 2015 മുതലാണ് അന്താരാഷ്ട്ര വിലയ്ക്ക് അനുസൃതമായി ഓരോ മാസവും ഇന്ധനവില പ്രഖ്യാപിക്കുന്ന പതിവ് യു.എ.ഇ ആരംഭിച്ചത്. അതിന് ശേഷം പ്രഖ്യാപിച്ച ഏറ്റവും ഉയർന്ന പെട്രോൾ-ഡീസൽ വിലയാണ്​ ഇന്നത്തേത്​.

സൂപ്പർ പെട്രോളിന്‍റെ വില 3.23 ദിർഹമിൽ നിന്ന്​ 3.74 ദിർഹമായി. സ്പെഷ്യൽ പെട്രോളിന് 3.12 ദിർഹമിൽ നിന്ന്​ 3.62 ദിർഹമായി. ഡീസലിനും ഇപ്ലസ് പെട്രോളിനുമാണ് ഏറ്റവും വില കൂടിയത്. ഇപ്ലസ് വില 3.05 ദിർഹമിൽനിന്ന്​ 3.55 ദിർഹമായി. ഡീസൽ വില ലിറ്ററിന് 3.19 ദിർഹമിൽനിന്ന് 4.02 ദിർഹമായി ഉയർന്നു.

Tags:    
News Summary - Diesel price crosses four dirhams in UAE; Highest rate in history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.