അൽ ഇർഷാദ് എന്ന അറബി വാക്കിന് നേർവഴി എന്നാണ് അർഥം. 19 വർഷം മുമ്പ് അബൂദബിയിൽ തുടങ്ങിയ സ്ഥാപനത്തിെൻറ പേര് അൽ ഇർഷാദ് എന്ന് മാറ്റുമ്പോൾ കോഴിക്കോട് നാദാപുരം സ്വദേശി യൂനുസ് ഹസൻ മനസ്സിൽ ഒരുകാര്യം ഉറപ്പിച്ചിരുന്നു, 'നേർവഴി വിട്ട് ഒരു കച്ചവടവും വേണ്ട'. ഐ.ടി മാർക്കറ്റിൽ വ്യാജൻമാർ പ്രവഹിക്കുന്ന കാലമാണത്. ഒറിജിനൽ മാത്രം നൽകി പിടിച്ചുനിൽക്കാൻ കഴിയുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു.
നാളെയൊരു നാൾ ദൈവത്തിന് മുന്നിൽ കണക്കുപറയേണ്ടി വരുമെന്ന അടിയുറച്ച വിശ്വാസത്തെ മുറുകെപിടിച്ച് യൂനുസ് കട തുറന്നു, നേർവഴിയിൽ തന്നെ. വിദ്യാഭ്യാസകാലത്ത് ഐ.ടി മേഖലയുമായി ഒരു ബന്ധവുമില്ലാതിരുന്ന യൂനുസ് ഹസൻ യു.എ.ഇയിലെ പ്രമുഖ കമ്പ്യൂട്ടർ ശൃംഖലയായി അൽ ഇർഷാദ് ഗ്രൂപ്പിനെ വളർത്തിയെടുത്തതിെൻറ രഹസ്യം ഈ നേർവഴി ലൈനാണ്.
ജോലി തേടി യു.എ.ഇയിൽ
പിതാവ് ഹസൻ മുസ്ലിയാർ പ്രവാസത്തിെൻറ അവസാനവും യൂനുസിെൻറ പ്രവാസജീവിതത്തിെൻറ തുടക്കവും ഒരേസമയത്തായിരുന്നു എന്നത് യാദൃച്ഛികമായിരുന്നു. 1993ലാണ് ജോലി അന്വേഷിച്ച് ദുബൈയിലെത്തിയത്. പിതാവ് പ്രവാസലോകത്തോട് വിടപറഞ്ഞതും ഇതേ വർഷം. പാകിസ്താനികളുടെ ഉടമസ്ഥതയിെല കരീം സെന്ററിെൻറ ഇലക്ട്രോണിക് ഷോറൂമായിരുന്നു ആദ്യ കർമഭൂമി. ഇക്കണോമിക്സ് ബിരുദദാരിയായിരുന്നെങ്കിലും ഇലക്ട്രോണിക്സ് വസ്തുക്കളോടുള്ള പ്രണയമാണ് ഇൗ സ്ഥാപനത്തിലേക്കുള്ള ചൂണ്ടുപലകയായത്.
അഞ്ച് വർഷം ഇവിടെ സെയിൽസ്മാനായി. പ്രവാസികൾ നാട്ടിലേക്ക് ഹൈഫൈ മ്യൂസിക് സിസ്റ്റവും ടേപ് റെക്കോഡറുമെല്ലാം വാങ്ങികൊണ്ടുപോകുന്ന കാലമായിരുന്നു അത്. അഞ്ച് മിനിറ്റ് കൊണ്ട് റെക്കോഡ് ചെയ്യാവുന്ന കാസറ്റ് സിസ്റ്റങ്ങളൊക്കെ അന്ന് ഗൾഫിൽ വ്യാപകമായിരുന്നെങ്കിലും നാട്ടുകാർക്ക് അത്ഭുതമായിരുന്നു. സാേങ്കതിക വിദ്യയുടെ ലോകത്തെ ബിസിനസ് സാധ്യതകളെ കുറിച്ചുള്ള ബാലപാഠങ്ങൾ പഠിച്ചെടുത്തത് ഇവിടെ നിന്നാണ്. ഇൗ സ്ഥാപനം നിർത്തിയപ്പോൾ മറ്റൊരു െഎ.ടി കമ്പനിയുടെ സെയിൽസ്മാനായി. അങ്ങനെയാണ് കമ്പ്യൂട്ടർ ബിസിനസിനെ കുറിച്ച് ആലോചിച്ചത്. നാട്ടിൽ കമ്പ്യൂട്ടർ വ്യാപകമായി വരുന്ന കാലമായിരുന്നെങ്കിലും ഗൾഫിൽ കമ്പ്യൂട്ടറുകൾ നിലയുറപ്പിച്ച് കഴിഞ്ഞിരുന്നു.
മഹാമാരിക്കാലം
മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കാതെ സാധ്യതകൾ മുതലെടുക്കുകയായിരുന്നു അൽ ഇർഷാദ് ഗ്രൂപ്. അതുവരെ ഒാൺലൈൻ കച്ചവടത്തെ കുറിച്ച് യൂനുസ് ഗൗരവമായി ചിന്തിച്ചിരുന്നില്ല. ദുബൈയിലെ ലോക്ഡൗൺ കാലത്താണ് ഇതിെൻറ സാധ്യതകൾ തേടിയത്. 20-30 ശതമാനം കച്ചവടവും ഒാൺലൈൻ വഴി തിരിച്ചുപിടിച്ചിരുന്നു. സ്റ്റോക്കുകളുടെ വലിയ ശേഖരം കൈയിലുണ്ടായിരുന്നത് ഉപകാരപ്പെട്ടു. ആവശ്യക്കാർക്ക് ഇഷ്ടാനുസരണം സാധനങ്ങൾ എത്തിക്കാൻ ഇതുവഴി കഴിഞ്ഞു. മറ്റുള്ളവരെ ആശ്രയിക്കാതെ വിൽപന നടത്താൻ ഇത് സഹായിച്ചു. വിഡിയോ കോൺഫറൻസിനുള്ള മൊബൈൽ, കാമറ, ലാപ്ടോപ്, ടാബ്, ഹെഡ്ഫോൺ എന്നിവയാണ് ഏറ്റവുമധികം വിറ്റഴിഞ്ഞത്. അപ്രതീക്ഷിതമായ മാറ്റമുണ്ടായത് ഗെയിമിങ് മേഖലയിലാണ്. അഭൂതപൂർവമായ വളർച്ചയാണ് ഗെയിമിങ് ഉപകരണങ്ങളുടെ വിൽപനയിൽ ലോക്ഡൗൺ കാലത്ത് ഉണ്ടായത്.
ഞങ്ങളെ വളർത്തിയ യു.എ.ഇ
'എെൻറ ഒരു ശ്വാസം ഇന്ത്യയാണെങ്കിൽ രണ്ടാമത്തെ ശ്വാസം യു.എ.ഇയായിരിക്കും. അത്ര ആത്മബന്ധമാണ് ഇൗ രാജ്യവുമായുള്ളത്. ഞങ്ങളെ ഞങ്ങളാക്കി മാറ്റിയത് യു.എ.ഇയാണ്'-ഇമാറാത്തിനെ കുറിച്ചുള്ള യൂനുസിെൻറ കാഴ്ചപ്പാട് ഇതാണ്. ദുബൈയിെല സെൻട്രലൈസ്ഡ് ഒാഫിസിലിരുന്നാണ് യൂനുസ് മറ്റ് സ്റ്റോറുകളെയെല്ലാം നിയന്ത്രിക്കുന്നത്. ഏത് ഒാഫിസിൽ എന്തു നടന്നാലും ചെയർമാെൻറ ഇൗ ചെയറിലിരുന്ന് കാണാൻ കഴിയും. അത്രത്തോളം സൗകര്യത്തിലേക്ക് തങ്ങൾ എത്തിയതിെൻറ പ്രധാന കാരണം യു.എ.ഇ നൽകുന്ന സൗകര്യങ്ങളാണെന്ന് അദ്ദേഹം പറയുന്നു.
'ഇവിടത്തെ സർക്കാർ വളരെ പോസിറ്റിവാണ്. ഒരാൾക്ക് മണിക്കൂറുകൾക്കുള്ളിൽ വിസയും ലൈസൻസുമെടുത്ത് ബിസിനസ് തുടങ്ങാൻ കഴിയും. വേറെ ഏതു നാട്ടിൽ നടക്കും. സർക്കാർ ഒാഫിസുകളിൽ ചുവപ്പുനാടകളില്ല. എല്ലാം ഒാൺലൈനായതോടെ വിളിപ്പുറത്താണ് കാര്യങ്ങൾ. ദീർഘവീക്ഷണമുള്ള രാഷ്ട്ര നേതാക്കളാണ് ഇവിടെയുള്ളത്. ഗോൾഡൻ വിസ ഒരു ഉദാഹരണം. ഇൗ രാജ്യത്തേക്ക് കൂടുതൽ പ്രതിഭകളെയും സംരംഭങ്ങളെയും എത്തിക്കാൻ ഇൗ നടപടികൾ സഹായിക്കും. ജനങ്ങളെത്തിയാലേ മാർക്കറ്റ് മെച്ചപ്പെടൂ. മാർക്കറ്റ് മെച്ചപ്പെട്ടാൽ എല്ലാവർക്കും ഗുണമുണ്ടാകും. ജോലിക്കാരുടെ ശമ്പളം മുതൽ വൻകിട ബിസിനസിെൻറ വളർച്ചയെ വരെ ഇത് സ്വാധീനിക്കും. ജനങ്ങളെ ഇവിടെ എത്തിച്ച് ബിസിനസിൽ ഹൈപ്പുണ്ടാക്കാനുള്ള യു.എ.ഇയുടെ കഴിവ് വേറൊന്നുതന്നെയാണ്. എക്സ്പോ തന്നെ ഉദാഹരണം. മൂന്നു മാസം കൊണ്ട് 80 ലക്ഷം പേരാണ് സന്ദർശിച്ചത്. ഇതെല്ലാം മാർക്കറ്റിന് കാര്യമായി ഗുണം ചെയ്തിട്ടുണ്ട്'.
വളർച്ചയിൽ ഒപ്പം നിന്നവർ
ജീവനക്കാരില്ലെങ്കിൽ നമ്മളില്ല എന്നതാണ് യൂനുസിെൻറ ലൈൻ. അൽ ഇർഷാദിനെ വളർത്തിയതിെൻറ ക്രെഡിറ്റ് അവർക്ക് നൽകുന്നു. നിലവിൽ െഎ.ടിയിൽ മാത്രം 160 ജീവനക്കാരുണ്ട്. ഇതിൽ പകുതിയും ആദ്യകാലം മുതൽ ഒപ്പമുണ്ടായിരുന്നവരാണ് എന്ന് പറയുേമ്പാൾ മനസ്സിലാകും യൂനുസിന് ജീവനക്കാരുടെ ഇടയിലുള്ള ഇടം എത്രത്തോളമുണ്ടെന്ന്. ജീവനക്കാരിൽ ഭൂരിപക്ഷവും മലയാളികളാണ്. അവർക്കായി അടുത്തിടെ സ്പോർട്സ് മീറ്റ് പോലും നടത്തിയിരുന്നു. വർഷാവർഷങ്ങളിൽ സ്റ്റാഫ് പാർട്ടികളും ഇൻസെന്റീവ് ടൂർ പ്രോഗ്രാമുകളും സംഘടിപ്പിക്കാറുണ്ട്.
എല്ലാത്തിനും കട്ട സപ്പോർട്ടുമായി ഒപ്പം നിൽക്കുന്നത് ഭാര്യ ഹഫ്സ, മക്കളായ നിഹ്ലാ യൂനുസ്, നുജൂം യൂനുസ്, മുഹമ്മദ് ഹിലാൽ യൂനുസ്, ഹാനി ഹംദാൻ യൂനുസ് എന്നിവരാണ്. യൂനുസ് അടുത്ത ക്രെഡിറ്റ് നൽകുന്നത്, വിശ്വസ്തനായ ജനറൽ മാനേജർ രാജഗോപാൽ, സി.ഇ.ഒ എം.വി. മുസ്തഫ, തുടക്കം മുതൽ ഒപ്പമുള്ള കെ.എം. അഷ്റഫ്, പി.കെ. ജലീൽ, അബ്ദുൽ നാസർ നടുക്കണ്ടി, അലി കരയത്ത്, അബൂദബി ഓപറേഷെൻറ ചുമതലയുള്ള ജലീൽ പ്രാച്ചേരി...ലീഗൽ സഹായങ്ങൾ കൂടി ഉപദേശിക്കുന്ന സഹപാഠി അഡ്വ. മുഹമ്മദലി, ബഹ്റൈൻ ചുമതലയുള്ള നൗഫൽ കെ.വി, ഇവരെല്ലാം അൽ ഇർഷാദിെൻറ വളർച്ചയിലെ നിർണായക ഘടകങ്ങളാണ്.
പ്രവാസലോകത്തെ ദുരിതമനുഭവിക്കുന്നവരുടെ കൈത്താങ്ങ് കൂടിയാണ് യൂനുസ്. മഹാമാരി കൊടുമ്പിരികൊണ്ട കാലത്ത് ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ 'ഗൾഫ് മാധ്യമ'വും മീഡിയവണും ചേർന്നൊരുക്കിയ മിഷൻ വിങ്സ് ഒാഫ് കംപാഷെൻറ ഭാഗമായിരുന്നു അദ്ദേഹം. യൂനുസ് വെസ് ചെയർമാനായ സ്കൂളും കോളജും നാട്ടിലുണ്ട്. സ്വദേശമായ നാദാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈൻ എന്നപേരിലുള്ള സന്നദ്ധ സംഘടനക്ക് കീഴിൽ മിടുക്കരായ കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസ സഹായം നൽകുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. പ്രവാസി സംഘടനകൾ വഴിയും മറ്റുള്ളവരിലേക്ക് സഹായം എത്തിക്കുന്നു.
അൽ ഇർഷാദിെൻറ ആദ്യ ഷോപ്പിെൻറ ഉദ്ഘാടനം 2002ൽ അബൂദബിയിൽ ഡോ. ആസാദ് മൂപ്പനും മുനവ്വറലി ശിഹാബ് തങ്ങളും ചേർന്ന് നിർവഹിക്കുന്നു
അബുദാബിയിൽ തുടക്കം
2002ൽ അബൂദബി ശൈഖ് സായിദ് സെക്കൻഡ് സ്ട്രീറ്റിലായിരുന്നു ആദ്യ സ്ഥാപനം തുടങ്ങിയത്. ദുബൈയാണ് തുടങ്ങാൻ ഉചിതമെന്ന് തോന്നിയിരുന്നെങ്കിലും ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥാപനവുമായുള്ള ആത്മബന്ധത്തിെൻറ പേരിലാണ് അബൂദബിയിലേക്ക് മാറ്റിയത്. മുഹമ്മദ് അഷ്റഫ്, അബ്ദുൽ നാസർ, അബ്ദുൽ ജലീൽ, അഷ്റഫ് ചത്തോത് എന്നിവരായിരുന്നു തുടക്കത്തിൽ ഒപ്പമുണ്ടായിരുന്നത്. രണ്ട് ജീവനക്കാരെവെച്ചായിരുന്നു തുടക്കം.
രണ്ട് വർഷത്തിനു ശേഷം ജോലി രാജിവെച്ച് കമ്പ്യൂട്ടർ സ്ഥാപനത്തിലേക്ക് പൂർണമായും നോട്ടമിട്ടു. അബ്ദുൽ അസീസ് ഇബ്രാഹിം മക്കിയായിരുന്നു അന്നും ഇന്നും സ്പോൺസർ. തുടക്കകാലത്ത് നിരവധി സഹായം അദ്ദേഹം ചെയ്തിരുന്നു. പേപ്പറുകൾ ശരിയാക്കുന്നതിന് ലേബർ ഒാഫിസിലും എമിഗ്രേഷനിലും കസ്റ്റംസിലും ഇക്കോണമിക് ഡിപാർട്ടുമെൻറിലുമെല്ലാം അദ്ദേഹവും കയറിയിറങ്ങി. ആ സ്നേഹം അന്നും ഇന്നും നിലനിൽക്കുന്നു. നാടും വീടും സന്ദർശിക്കാൻ അദ്ദേഹം എത്തിയത് ഇൗ സ്നേഹത്തിെൻറ തെളിവാണ്. അദ്ദേഹത്തിെൻറ സുഹൃത്ത് അൻവർ ഇബ്രാഹിമും ചെറുതല്ലാത്ത സഹായം നൽകിയിരുന്നു. വിസ േക്വാട്ട കിട്ടാൻ ബുദ്ധിമുട്ടുള്ള കാലമായിരുന്നു അത്. അൻവർ ഇബ്രാഹിമാണ് ഇതിനായി സഹായം ചെയ്തത്.
2004ൽ ദുബൈയിലേക്ക് ചേക്കേറി. ഒാരോ വർഷവും കുതിപ്പായിരുന്നു. 2008 വരെ മികച്ച നിലയിലായിരുന്നു പ്രവർത്തനം. ഇൗ സമയത്താണ് ആഗോളതലത്തിൽ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുന്നത്. ഇത് കാര്യമായി ബാധിച്ചു. കമ്പനികൾ പലതും പൂട്ടിപ്പോയി. ബിസിനസുകൾ താളം തെറ്റി. കച്ചവടം നന്നായി കുറഞ്ഞു. സ്ഥാപനങ്ങൾ ചെലവ് ചുരുക്കലിലേക്ക് മാറി. ഘട്ടം ഘട്ടമായാണ് ഇൗ പ്രതിസന്ധിയെ അൽ ഇർഷാദ് ഗ്രൂപ്പും മറികടന്നത്. 2011ഒാടെ കളം വീണ്ടും തെളിഞ്ഞു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോൾ ദുബൈ, അബൂദബി, ഷാർജ, ബഹ്റൈൻ എന്നിവിടങ്ങളിലായി 18 സ്റ്റോറുകളുണ്ട്. ഡെൽ, എച്ച്.പി, തോഷിബ, ലെനോവോ, അസ്യൂസ് തുടങ്ങി എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും വിതരണക്കാരാണ് അൽ ഇർഷാദ്.
മുതിർന്നവർക്കിടയിൽപോലും ഗെയിം വ്യാപകമാകുന്ന ഇൗ കാലത്ത് ഗെയിം സോണിൽ ഒരുപടി മുമ്പേ ഒാടിക്കയറിയിരിക്കുകയാണ് അൽ ഇർഷാദ്. ഇപ്പോൾ ഒാൺലൈനിലും ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. alershadonline.com എന്ന വെബ്സൈറ്റ് വഴി ഇർഷാദിെൻറ സേവനം വീട്ടുപടിക്കലെത്തും. മൊബൈൽ ആപ്പ് അന്തിമ ഘട്ടത്തിലാണ്. ചുരുങ്ങിയ കാലംകൊണ്ട് ഇത്രവലിയ വിജയം നേടിയതെങ്ങനെ എന്ന് ചോദിച്ചാൽ യൂനുസിെൻറ മറുപടി ഇതായിരിക്കും 'നല്ല സർവിസ് കൊടുക്കുക, സത്യസന്ധമായി കച്ചവടം ചെയ്യുക... ബിസിനസ് താനേ വളരും. ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാർ മാർക്കറ്റിലുണ്ട്. ലാഭം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇൗ വഴി നമുക്ക് വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അതാണ് ഉപഭോക്താക്കൾക്കിടയിൽ അൽ ഇർഷാദിെൻറ വിശ്വാസ്യത വർധിക്കാൻ കാരണം'.
റെസ്റ്റാറൻറിലേക്ക് ചുവടുവെപ്പ്
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന് പറയുന്നത് പോലെ െഎ.ടിയിൽ നിന്ന് അടുക്കളയിലേക്കിറങ്ങിയിരിക്കുകയാണ് യൂനുസ്. ആദ്യ പടിയായി ദുബൈ ഷറഫ് ഡി.ജി മെട്രോ സ്റ്റേഷന് സമീപം (അൽ ഫഹീദി) ഫുഡ്ബൗൾ എന്ന പേരിൽ റെസ്റ്റാറൻറ് തുറന്നു. മിതമായ നിരക്കിൽ മികച്ച ഭക്ഷണം എന്നതാണ് ലക്ഷ്യം. തുടങ്ങി രണ്ട് മാസമാകുേമ്പാഴേക്കും ഫുഡ്ബൗളിെൻറ രുചി മറ്റുള്ളവർ ഏറ്റെടുത്തു കഴിഞ്ഞു. ഭാവിയിൽ ഇൗ മേഖലയിൽ കൂടുതൽ സ്ഥാപനങ്ങൾ തുറക്കാനും പദ്ധതിയുണ്ട്. കോഴിക്കോെട്ട ഡേ മാർട്ട് എന്ന വലിയ ഹൈപർമാർക്കറ്റ് ശൃംഖലയുമായി ചേർന്ന് നാട്ടിൽ ഹൈപ്പർമാർക്കറ്റ് തുറക്കുന്നുണ്ട്. നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഇർഷാദ് പ്ലാസയിലായിരിക്കും ആദ്യ ഹൈപ്പർമാർക്കറ്റ്. ജൂണിലോ ജൂലൈയിലോ തുറക്കുമെന്നാണ് പ്രതീക്ഷ. െഎ.ടിയിൽ മാത്രമല്ല, കൈവെച്ചതെല്ലാം പൊന്നാക്കിയ യൂനുസ് ഹസന് പുതിയ തട്ടകത്തിലും പ്രതീക്ഷകളേറെയാണ്...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.