ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ടി. ​സി​ദ്ദീ​ഖ് എ.​എ​ൽ.​എ​യെ സ്വീ​ക​രി​ക്കു​ന്നു

അക്കാദമിക് എക്സലൻസി അവാർഡ്​ വിതരണം ടി. സിദ്ദീഖ് ഉദ്​ഘാടനംചെയ്യും

ഫു​ജൈ​റ: 11ാമ​ത് ഇ​ൻ​കാ​സ് ഫു​ജൈ​റ അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സി അ​വാ​ർ​ഡ്​ വി​ത​ര​ണം കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ ടി. ​സി​ദ്ദീ​ഖ് എ.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​മെ​ന്ന് പ്ര​സി​ഡ​ന്‍റ്​ കെ.​സി. അ​ബൂ​ബ​ക്ക​ർ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ യു.​എ.​ഇ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള അ​ഞ്ച്​ സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി ക​ഴി​ഞ്ഞ പൊ​തു​പ​രീ​ക്ഷ​യി​ൽ എ ​പ്ല​സ് ല​ഭി​ച്ച 60ല​ധി​കം കു​ട്ടി​ക​ൾ അ​വാ​ർ​ഡു​ക​ൾ സ്വീ​ക​രി​ക്കും.

ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. വെ​ള്ളി​യാ​ഴ്ച ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന എം.​എ​ൽ.​എ​യെ ഇ​ൻ​കാ​സ് ഫു​ജൈ​റ പ്ര​സി​ഡ​ന്‍റ്​ കെ.​സി. അ​ബൂ​ബ​ക്ക​ർ, ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ഡോ. ​ഷാ​ജി പെ​രു​മ്പി​ലാ​വ്, സെ​ക്ര​ട്ട​റി ഉ​സ്മാ​ൻ ചൂ​ര​ക്കോ​ട്, തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ്​ അ​യ്യൂ​ബ്, ഇ​ൻ​കാ​സ് അ​ജ്‌​മാ​ൻ പ്ര​സി​ഡ​ന്‍റ്​ ന​സീ​ർ മു​റ്റി​ച്ചൂ​ർ, മൊ​യ്‌​ദു​ണ്ണി കു​ട്ടി ആ​ല​ത്ത​യി​ൽ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

Tags:    
News Summary - Distribution of Academic Excellence Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.