ഷാർജ: ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാർക്കിടയിൽ കോവിഡ് -19 കേസുകൾ കണ്ടെത്താൻ സ്നിഫർ നായ്ക്കളെ വിന്യസിച്ചതായി സുരക്ഷ പരിശോധന വിഭാഗം മേധാവി ലഫ്റ്റനൻറ് കേണൽ ഡോ. അഹമ്മദ് അദിൽ അൽ മമാരി പറഞ്ഞു.
കടൽ, കര, തുറമുഖങ്ങൾ സുരക്ഷിതമാക്കാൻ കെ 9 നായ്ക്കളെ നിലവിൽ ഉപയോഗിക്കുന്നുണ്ട്. യൂനിറ്റിൽ 80 നായ്ക്കളും 32 പരിശീലകരും ഉണ്ട്. മൃഗങ്ങളേക്കാൾ 50 മടങ്ങ് മൂർച്ചയുള്ളതിനാൽ നായ്ക്കൾക്ക് മയക്കുമരുന്ന് വേഗത്തിൽ കണ്ടെത്താൻ കഴിയും. കാണാതായ ആളുകൾ, മയക്കുമരുന്ന്, ഒളിച്ചോടിയവർ, സ്ഫോടകവസ്തുക്കൾ, മോഷ്ടിച്ച വസ്തുക്കൾ എന്നിവ കണ്ടെത്തുന്നതിനും ദുരന്തങ്ങളിൽ മൃതദേഹങ്ങൾ തിരയുന്നതിനും ഇവ സഹായിക്കും.
കോവിഡ് കേസുകൾ കണ്ടെത്തുന്നതിനും വിമാനത്താവളങ്ങളിൽ സ്നിഫർ നായ്ക്കളെ ഉപയോഗിക്കുന്നുണ്ടെന്ന് യു.എ.ഇ പറഞ്ഞതിന് രണ്ടുമാസത്തിന് ശേഷമാണ് ഷാർജയുടെ പ്രഖ്യാപനം.ക്ഷയരോഗം, മലേറിയ തുടങ്ങിയ പകർച്ചവ്യാധികളെ നേരിടാൻ നായ്ക്കളുടെ കഴിവ് തെളിയിക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.