ലോക കെ.എം.സി.സി ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്മാന് ഫുജൈറയിൽ കോഴിക്കോട് ജില്ല കെ.എം.സി.സി നൽകിയ ആദരം
ഫുജൈറ: ലോക കെ.എം.സി.സി ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്മാനെ ഫുജൈറയിൽ കോഴിക്കോട് ജില്ല കെ.എം.സി.സി ആദരിച്ചു. യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ അമ്പതോളം രാജ്യങ്ങളിലെ കെ.എം.സി.സിക്ക് നേതൃപരമായ പങ്കു വഹിക്കാൻ ജീവിതാനുഭവങ്ങൾകൊണ്ടും നേതൃമഹിമകൊണ്ടും ഏറ്റവും അനുയോജ്യനും പ്രാപ്തനുമായ നേതാവാണ് ഡോ. പുത്തൂർ റഹ്മാനെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പാറക്കൽ അബ്ദുല്ല പറഞ്ഞു. യോഗത്തിൽ പുത്തൂർ റഹ്മാനെ പാറക്കൽ പൊന്നാടയണിയിച്ചു.
കോഴിക്കോട് ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി പി.പി. ശിഹാബ് സ്വാഗതം പറഞ്ഞു. ആക്ടിങ് പ്രസിഡന്റ് അസീസ് കടമേരി അധ്യക്ഷത വഹിച്ചു. സുബൈർ പയ്യോളി നന്ദി പറഞ്ഞു. ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചണ്ടി, വടകര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി. ജാഫർ, മുബാറക് കോക്കൂർ, ബഷീർ ഉളിയിൽ, എന്നിവർ സംസാരിച്ചു. സി.പി. ജമാൽ, സഫീർ, തൈക്കണ്ടി കുഞ്ഞമ്മദ് ഹാജി, നാസർ ദിബ്ബ, ജുനൈദ് ദിബ്ബ, ഡോ. കുഞ്ഞമ്മദ്, എ.ടി. റഫീഖ്, നസീർ ഏകൊത്ത്, പി.കെ. ജമാൽ, സംസ്ഥാന-ജില്ല മണ്ഡലം കെ.എം.സി.സി നേതാക്കൾ, വനിത കെ.എം.സി.സി ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.