അബൂദബി: അബൂദബി മലയാളി സമാജം നാടകോത്സവത്തില്‍ അബൂദബി ശക്തി തിയറ്റേഴ്സ് ‘യമദൂത്’ അവതരിപ്പിച്ചു. ഡോ. വിനയകുമാര്‍ രചിച്ച് അഭിമന്യു വിനയകുമാര്‍ സംവിധാനം ചെയ്ത ‘യമദൂത്’ സ്വന്തം മനസ്സില്‍ കടന്നുകൂടിയ ജാരനെ പുറമെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ ജീവിതം മരണത്തേക്കാല് ഭയാനകമായിക്കുമെന്ന് ബോധ്യപ്പെടുത്തുന്നു.
പലരും പല രീതിയില്‍ വ്യാഖ്യാനിച്ചിട്ടുള്ള ‘ഒഥല്ലൊ’ നാടകത്തെ സംവിധായകന് കഥാപാത്രങ്ങള്‍ക്ക് മേല്‍ സഗാത്മകമായ ഇടപെടല്‍ നടത്തിക്കൊണ്ട് നാടകത്തിെൻറ സാധ്യതയെ പുത്തന്‍ സൗന്ദര്യ ശാസ്ത്ര സങ്കല്പത്തിലൂടെ പ്രേക്ഷകന് മുന്നില്‍ തുറന്നുവെക്കുന്നു. അലസമായി കണ്ടുതീര്‍ക്കേണ്ട ഒന്നല്ല നാകമെന്നും ആസ്വാദകനും പണിയെടുക്കേണ്ട ഒന്നായിരിക്കണം നാടകമെന്നും പ്രേക്ഷകരെ ബോധ്യപ്പെടുത്തും വിധമായിരുന്നു ‘യമദൂത്’ രൂപകൽപന ചെയ്തിരിക്കുന്നത്. ഒഥല്ലൊ, ഇയാഗൊ, ഡെസ്റ്റിമോണ എന്നിവരും മൂന്ന് കാട്ടുപക്ഷികളുമാണ് നാടകത്തില്‍ ഒഥല്ലൊയായും ഇയാഗൊയായും ഡെസ്റ്റിമോണയായും യഥാക്രമം പ്രകാശ് തച്ചങ്ങാട്, ജാഫര്‍ കുറ്റിപ്പുറം, ഷിജിന കണ്ണന്‍ദാസ് എന്നിവർ വേഷമിട്ടു.
വെളിച്ച വിതാനം: അഭിമന്യു വിനയകുമാര്‍, രാജീവ് പെരുങ്കുഴി. സംഗീതം: മിഥുന് മലയാളം. പശ്ചാത്തല സംഗീതം: മനോരഞ്ജന്‍, റിംഷാദ്, മുഹമ്മദലി. ചമയം: ക്ലിന്റ് പവിത്രന്. രംഗസജ്ജീകരണം: മധു, വിനീഷ്, ജസ്റ്റിന്, രാജീവ് മുളക്കുഴ, അശോകന്. നൃത്തസംവിധാനം: അഞ്ജലി ജസ്റ്റിന്, അരുണ്‍, ജയേഷ്, വസ്ത്രാലങ്കാരം: ഷീന സുനില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.