അബൂദബി: കൂടുതൽ സൗകര്യങ്ങളോടെ ജനങ്ങൾക്ക് സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അബൂദബിയിൽ വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു. പ്രവൃത്തിദിനങ്ങളിൽ ടെസ്റ്റുകൾക്ക് ഹാജരാകാൻ അസൗകര്യമുള്ളവർക്ക് തീരുമാനം ഏറെ ഗുണകരമാവും. വാരാന്ത്യ അവധിദിനങ്ങളിലും തുറന്നുപ്രവർത്തിക്കുന്നതിലൂടെ ലൈസൻസിങ് അതോറിറ്റി സംവിധാനത്തിെൻറ കാര്യക്ഷമതയാണ് വ്യക്തമാകുന്നതെന്ന് അബൂദബി പൊലീസ് വാഹന ലൈസൻസിങ് വിഭാഗം സെൻട്രൽ ഓപറേഷൻസ് ഡയറക്ടർ കേണൽ മുഹമ്മദ് അൽ ബുറൈഖ് അൽ അമീരി പറഞ്ഞു.
ഇതുപ്രകാരം മുസഫയിലെ ഡ്രൈവേഴ്സ് എക്സാമിനേഷൻ ആൻഡ് ലൈസൻസിങ് സെൻറർ ശനിയാഴ്ചയും തുറന്നുപ്രവർത്തിക്കും. രാവിലെ എട്ടു മുതൽ ഉച്ച രണ്ടുവരെയായിരിക്കും പ്രവർത്തനം. അൽ ഐനിൽ അഡ്നോക് സേഫ്റ്റി ബിൽഡിങ്ങിലുള്ള സേവനകേന്ദ്രം വെള്ളി, ശനി ദിവസങ്ങളിൽ ഉച്ച രണ്ടു മുതൽ രാത്രി എട്ടുവരെയും ഉണ്ടാവും. വെഹിക്കിൾ ലൈസൻസിങ് സർവിസസ്, ഡ്രൈവേഴ്സ് ലൈസൻസിങ് സർവിസസ്, ഡ്രൈവർ എക്സാമിനേഷൻ സർവിസസ് സേവനങ്ങൾ ശനിയാഴ്ച രാവിലെ എട്ടു മുതൽ ഉച്ച രണ്ടുവരെ ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.