ദുബൈ: ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന നേട്ടം ദുബൈ നിലനിർത്തി. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിനെ പിന്നിലാക്കിയാണ് ദുബൈ ഒന്നാം സ്ഥാനം നിലനിർത്തിയത്. ഏവിയേഷൻ കൺസൾട്ടൻസിയായ ഒ.എ.ജിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 35,42,886 സീറ്റുകളുമായി ദുബൈ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 25,06,259 സീറ്റുകളുമായി ലണ്ടൻ രണ്ടാമതെത്തി. ആംസ്റ്റർഡാം, പാരീസ് ചാൾസ് ഡി എയർപോർട്ട്, ഇസ്താംബൂൾ, ഫ്രാങ്ക്ഫർട്ട്, ദോഹ, മഡ്രിഡ്, ന്യൂയോർക്ക്, മിയാമി എന്നിവയാണ് ആദ്യ പത്തിൽ ഇടം പിടിച്ച മറ്റ് വിമാനത്താവളങ്ങൾ. ഏഴാം സ്ഥാനത്തായിരുന്ന ആംസ്റ്റർഡാം മൂന്നാമതെത്തിയതാണ് പ്രധാന നേട്ടം. അതേസമയം, 36ാമതുള്ള മിയാമി പത്താം സ്ഥാനത്തേക്ക് കുതിച്ചെത്തി.
കോവിഡ് എത്തിയശേഷം വീണ്ടും പൂർണ ശേഷിയിൽ പ്രവർത്തനം നടത്തുന്ന ദുബൈ വിമാനത്താവളത്തിെൻറ ടെർമിനൽ മൂന്നിൽ മാത്രം ഈ മാസം 16 ലക്ഷം യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷ. ഒക്ടോബറിൽ പത്തു ലക്ഷം യാത്രികരാണ് എത്തിയതെങ്കിൽ നവംബറിലും ഡിസംബറിലും ഇത് ഇരട്ടിയിലേറെയായി. എക്സ്പോ 2020യും ടൂറിസം സീസൺ തുടങ്ങിയതുമാണ് ദുബൈയിൽ തിരക്ക് വർധിക്കാൻ കാരണം. ഒമിക്രോൺ ഭീഷണിയുള്ള സാഹചര്യത്തിലും ദുബൈ വിമാനത്താവളത്തിെൻറ പ്രവർത്തനം കൂടുതൽ ശക്തമായി മുന്നോട്ടുപോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.