കണ്ണും മുഖവും ക്യാമറയിൽ കാണിച്ച് എമിഗ്രേഷൻ നടപടി പൂർത്തീകരിക്കാൻ സഹായിക്കുന്ന അത്യാധുനിക യാത്ര-സംവിധാനമാണ് ഫാസ്ട്രാക്ക് ബയോമെട്രിക്
ദുബൈ: ദുബൈ എയർപോർട്ടിലെ ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് പാസ്‌പോർട്ട് നിയന്ത്രണ സംവിധാനത്തിലുടെ യാത്രകാർക്ക് ഒമ്പത് സെക്കൻഡിനുള്ളിൽ നടപടിപൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ. എയർപോർട്ടിലെ ഡിപ്പാർച്ചർ, അറൈവൽ ഭാഗത്തുള്ള 122 സ്മാർട്ട് ഗേറ്റുകളിൽ പുതിയ ബയോമെട്രിക് സംവിധാനം ലഭ്യമാക്കിയിട്ടുണ്ടെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു.
ദുബൈയിൽ നടക്കുന്ന എയർപോർട്ട് ഷോയിലെ എയർപോർട്ട് സെക്യൂരിറ്റി ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണും മുഖവും ക്യാമറയിൽ കാണിച്ച് എമിഗ്രേഷൻ നടപടി പൂർത്തീകരിക്കാൻ സഹായിക്കുന്ന അത്യാധുനിക യാത്ര-സംവിധാനമാണ് ഫാസ്ട്രാക്ക് ബയോമെട്രിക്.
കോവിഡിെൻറ പശ്ചാത്തലത്തിൽ എവിടെയും സ്പർശനം ഇല്ലാതെ നടപടി പൂർത്തിയാകാൻ സംവിധാനം സഹായിക്കും. ടെർമിനൽ 3- ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഭാഗത്ത് ഫെബ്രുവരി 22ന് തുടങ്ങിയ സംവിധാനമാണ് ഇപ്പോൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.