ദുബൈ: യു.എ.ഇയുടെ ചാന്ദ്രപര്യവേഷണ വാഹനം 'റാശിദ് റോവറി'െൻറ പരീക്ഷണം മരുഭൂമിയിൽ നടത്തി. ഈ വർഷാവസാനം ചന്ദ്രനിലേക്ക് അയക്കുന്നതിന് മുന്നോടിയായാണ് പരീക്ഷണം. എമിറേറ്റ്സ് ലൂണാൻ മിഷൻ ടീമംഗങ്ങളാണ് റോവറിെൻറ പ്രവർത്തനം വിലയിരുത്താൻ പരീക്ഷണയോട്ടം നടത്തിയത്. വാഹനത്തിെൻറ സഞ്ചാരം, ആശയവിനിമയം എന്നിവയിലാണ് പരീക്ഷണമെന്ന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ അറിയിച്ചു.
യു.എ.ഇ നിർമിത റാശിദ് റോവർ അടുത്ത വർഷം സ്പേസ് എക്സ് ഫാൽക്കൺ-9 റോക്കറ്റിൽ അമേരിക്കയിലെ ഫ്ലോറിഡയിലെ കെന്നഡി ബഹിരാകശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിക്കാനാണ് തീരുമാനം. ജാപ്പനീസ് കമ്പനിയായ ഐ സ്പെയിസ് വികസിപ്പിച്ച ഹകുതോ-ആർ എന്ന ലാൻഡറാണ് ഇതിന് ഉപയോഗിക്കുക. രാത്രിയും പകലും സഞ്ചരിച്ച് ചന്ദ്രനിലെ വിവരങ്ങൾ ശേഖരിക്കുന്ന ചെറുതും ഭാരം കുറഞ്ഞതുമായ പര്യവേഷണ വാഹനമാണ് യു.എ.ഇ നിർമിച്ച റാശിദ് റോവർ. പത്ത് സെന്റീമീറ്റർ വരെ ഉയരമുള്ള തടസ്സം മറികടക്കാനും 20 ഡിഗ്രി ചരിവിലൂടെ ഇറങ്ങാനും കഴിയും. ഭൂമിയിൽ നിന്ന് ചന്ദ്രോപരിതലത്തിലേക്ക് എത്തിച്ചേരാൻ ഏകദേശം മൂന്ന് മാസമെടുക്കുമെന്നാണ് കണക്കുകൂട്ടൽ.
വിജയകരമായാൽ അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യമായിത്തീരുമിത്. അന്തരിച്ച യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ നാമധേയത്തിലാണ് പദ്ധതി അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.