ദുബൈ:ഡിസംബർ ഒന്നിന് ദുബൈ അൽനാസർ ലെഷർലാൻഡിൽ നടക്കുന്ന ദുബൈ കെ.എം.സി.സി ‘ഈദുൽ ഇത്തിഹാദ്’ ദേശീയ ദിനാഘോഷ പരിപാടിയിൽ ജില്ലയിൽനിന്ന് ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രചാരണ കൺവെൻഷൻ തീരുമാനിച്ചു. തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വി.എ. നസീർ ഉദ്ഘാടനം ചെയ്തു.
ദുബൈ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ മുഖ്യാതിഥിയായി. കോഴിക്കോട് ജില്ല പ്രസിഡന്റ് കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ഒ.കെ ഇബ്രാഹിം, എൻ.കെ ഇബ്രാഹിം, ഹസ്സൻ ചാലിൽ, ഇസ്മായിൽ ഏറാമല, ഹംസ തൊട്ടിയിൽ, എ.സി ഇസ്മായിൽ, ബെൻസ് മഹ്മൂദ് ഹാജി, ബാബു തിരുനാവായ, അബ്ദുല്ല ആറങ്ങാടി, അഡ്വ. മുസ്തഫ നാദാപുരം, പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഒ. മമ്മു എന്നിവർ സംബന്ധിച്ചു. ജില്ല ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതവും ട്രഷറർ ഹംസ കാവിൽ നന്ദിയും പറഞ്ഞു.
ഫൗസുദ്ദീൻ, ജലീഷ്, കെ.സി സിദ്ദീക്ക്, അസീസ് കാക്കേരി, അബ്ദുസ്സലാം പാളയത്തിൽ, അബ്ദുസ്സലാം, കാദർ കുട്ടി നടുവണ്ണൂർ, ബഷീർ ജീലാനി, ഹകീം മാങ്കാവ്, മൂസ മുഹ്സിൻ, നാസിം പാണക്കാട്, സുഫൈദ് ഇരിങ്ങണ്ണൂർ, അസീസ് സുൽത്താൻ മേലടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജില്ല ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, ഇസ്മായിൽ ചെരുപ്പേരി, തെക്കയിൽ മുഹമ്മദ്, ടി.എൻ അഷ്റഫ്, മൊയ്തീൻ കോയ ഹാജി, മൊയ്തു അരൂർ, മജീദ് കൂനഞ്ചേരി, വി.കെ.കെ റിയാസ്, ഷംസു മാത്തോട്ടം, യു.പി സിദ്ദീഖ്, സറീജ് ചീക്കിലോട്, ഗഫൂർ പാലോളി, ജസീൽ കായണ്ണ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.