ദുബൈ: കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ കൗൺസിൽ മീറ്റും 2024-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ബേ ബൈറ്റ്സ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ല വൈസ് പ്രസിഡന്റ് മഹ്മൂദ് ഹാജി പൈവളികെയുടെ പ്രാർഥനയോടെ ആരംഭിച്ച സമാപന കൗൺസിൽ മീറ്റിൽ മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു.
കൗൺസിൽ യോഗം ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മുനീർ ബേരിക്ക സ്വാഗതം പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി ഡോ. ഇസ്മായിൽ മൊഗ്രാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഇബ്രാഹിം ബേരിക്ക വരവുചെലവ് കണക്ക് അവതരിപ്പിച്ചു. മെംബർഷിപ് കാമ്പയിനിൽ അംഗത്വമെടുത്ത 1689 അംഗങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട 65 കൗൺസിലർമാരാണ് യോഗത്തിൽ പങ്കെടുത്തത്. റിട്ടേണിങ് ഓഫിസർ ടി.ആർ. ഹനീഫ, നിരീക്ഷകന്മാരായ റഷീദ് ഹാജി, കെ.പി. അബ്ബാസ് കളനാട് എന്നിവർ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി.
ഭാരവാഹികളായി ഇബ്രാഹിം ബേരിക്ക (പ്രസി), കെ.എം. സൈഫുദ്ദീൻ (ജന. സെക്ര), മൻസൂർ മർത്ത്യ (ട്രഷ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി അലി സാഗ്, സലാം പടലട്ക, യൂസുഫ് ഷേണി, അമാൻ തലേക്കള, അഷ്ഫാഖ് കാറോട, മുഹമ്മദ് കളായി എന്നിവരെയും സെക്രട്ടറിമാരായി മുനീർ ബേരിക്ക, അഷ്റഫ് ക്ലാസിക്, ഖാലിദ് കാണ്ടൽ, മൊയ്തീൻ എൻ.ബി കണ്ണൂർ, റാസിഖ് മച്ചംപാടി, ശിഹാബ് പേരാൽ എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിക്ക് ആശംസ നേർന്ന് മഹ്മൂദ് ഹാജി പൈവളികെ, അഷ്റഫ് പാവൂർ, മൻസൂർ മർത്ത്യ ഉൾപ്പെടെ മണ്ഡലത്തിലെ നേതാക്കൾ സംസാരിച്ചു. സൈഫുദ്ദീൻ മൊഗ്രാൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.