ദുബൈ: 2022-25 വർഷത്തേക്കുള്ള ദുബൈ കെ.എം.സി.സി എറണാകുളം ജില്ലാതല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് എറണാകുളം ജില്ലാ വർക്കിംഗ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ നിർവഹിച്ചു.
ജില്ലാ പ്രവർത്തകസമിതി യോഗത്തിലാണ് ഉദ്ഘാടനം നടന്നത്. ഡിജിറ്റലൈസ് ചെയ്തുകൊണ്ടുള്ള മെമ്പർഷിപ്പ് ക്യാമ്പയിനാണ് ആവിഷ്കരിച്ചിരിക്കുന്നത്. ജില്ലാ പ്രസിഡൻറ് എ.എച്ച്. അബ്ദുൽ സമദ്, ജനറൽ സെക്രട്ടറി ഷുക്കൂർ കാരയിൽ, ട്രഷറർ മുഹമ്മദ് സിബിൻ, ജൗഫർ പെഴക്കപള്ളി, നജീബ് കൈന്റിക്കര, ഷഫീക് കരുമാലൂർ, ഹാഷിം പത്തനായത് എന്നിവർ നേതൃത്വം നൽകി. മെമ്പർഷിപ്പ് ചേരാൻ ആഗ്രഹിക്കുന്നവർ +971558431922 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.