ദുബൈ: ഇന്ത്യ ലോകത്തിലെ ഏറ്റവും വലുതും സുശക്തവുമായ ജനാധിപത്യരാഷ്ട്രമായി എന്നും നിലനിൽക്കുമെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര പ്രസ്താവിച്ചു. അബുഹൈയിൽ പി.എ. ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദുബൈ കെ.എം.സി.സി കാസർകോട് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു.
ടി.ആർ. ഹനീഫ് സ്വാഗതം പറഞ്ഞു. യു.എ.ഇ കെ.എം.സി.സി ട്രഷററും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കര മുഖ്യപ്രഭാഷണം നടത്തി. ഹജ്ജ് കർമം നിർവഹിക്കാൻ പോകുന്ന കെ.എം.സി.സി ജില്ല കോഓഡിനേഷൻ വൈസ് ചെയർമാൻ ഹനീഫ് മരബെയിലിന്നും മുൻ ജില്ല വൈസ് പ്രസിഡന്റ് മഹ്മൂദ് ഹാജി പൈവളിഗെക്കും ചടങ്ങിൽ യാത്രയയപ്പ് നൽകി.
ദുബൈ കെ.എം.സി.സി നേതാക്കളായ ഹുസൈനാർ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, ഹനീഫ് ചെർക്കള, അഡ്വ. ഇബ്രാഹിം ഖലീൽ, അബ്ദുല്ല ആറങ്ങാടി, അഫ്സൽ മെട്ടമ്മൽ, ഹനീഫ് മരബെയിൽ, മഹ്മൂദ് ഹാജി പൈവളിഗെ, എം.എസ്.എഫ് കാസർകോട് ജില്ല ജനറൽ സെക്രട്ടറി സവാദ് അംഗഡിമൊഗർ, സി.എച്ച്. നൂറുദ്ദീൻ, ഫൈസൽ മൊഹ്സിൻ, ഹനീഫ് ബാവ, ബഷീർ പാറപ്പള്ളി, മോയ്തീൻ അബ്ബ ഹൊസങ്കടി, ആസിഫ് ഹൊസങ്കടി, സുബൈർ അബ്ദുല്ല, സുബൈർ കുബണൂർ, ഹസൈനാർ ബീജന്തടുക്ക, റഫീഖ് കാടങ്കോട്, സിദ്ദീഖ് ചൗക്കി മണ്ഡലം ഭാരവാഹികളായ എ.ജി.എ. റഹ്മാൻ, ഖാലിദ് പാലക്കി, റഫീഖ് മാങ്ങാട്, ഫൈസൽ പട്ടേൽ, ഇബ്രാഹിം ബേരികെ, സൈഫുദ്ദീൻ മൊഗ്രാൽ, ഹസ്കർ ചൂരി, ഹനീഫ് കട്ടക്കാൽ, അഷ്റഫ് ബച്ചൻ, റഷീദ് പടന്ന, മറ്റു മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
സെക്രട്ടറി ബഷീർ പാറപ്പള്ളി ഖിറാഅത്തും ജില്ല ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.