ദുബൈ: മലയാളം ചാപ്റ്ററുകളിൽ ഏറ്റവും മുന്നിലാണ് ദുബൈ മലയാളം മിഷൻ ചാപ്റ്റർ എന്ന് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട. മലയാളം മിഷൻ ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച 'കാട്ടാക്കട മാഷും കുട്ട്യോളും' പരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് സോണിയ ഷിനോയ് അധ്യക്ഷത വഹിച്ചു. അക്ഷര മാതൃകകൾ ഉയർത്തിപ്പിടിച്ച് ഘോഷയാത്രയായാണ് കുട്ടികളും സദസ്സും ഡയറക്ടർ അടക്കമുള്ള അതിഥികളെ സ്വീകരിച്ച് വേദിയിലേക്കാനയിച്ചത്. മലയാളം മിഷൻ ദുബൈ ചാപ്റ്ററിലെ 500ഓളം കുട്ടികളും രക്ഷിതാക്കളും 120 ഓളം അധ്യാപകരും പങ്കെടുത്തു.
കുട്ടികളുടെ കലാ പരിപാടികൾ, കണിക്കൊന്ന സർട്ടിഫിക്കറ്റ് വിതരണം, കാവ്യാലാപനം, സംഗീത ശില്പം, അധ്യാപകരെ ആദരിക്കൽ, ഓണമത്സരങ്ങളുടെ സമ്മാനദാനം, വനിത ശിങ്കാരിമേളം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. മലയാളം മിഷൻ ദുബൈ ചാപ്റ്റർ ജോ. സെക്രട്ടറി അംബുജം സതീഷ്, എക്സിക്യൂട്ടിവ് അംഗം സുഭാഷ് ദാസ് എന്നിവർ അവതാരകരായി. സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതം പറഞ്ഞു. ലോക ലോക കേരള സഭാംഗവും സ്വാഗതസംഘം മുഖ്യരക്ഷാധികാരിയുമായ എൻ.കെ. കുഞ്ഞുമുഹമ്മദ്, ചെയർമാൻ ദിലീപ് സി.എൻ.എൻ, വിദഗ്ദ്ധ സമിതി ചെയർമാൻ കിഷോർ ബാബു, യു.എ.ഇ കോഓഡിനേഷൻ സമിതിയംഗം അഡ്വ. നജീദ്, അധ്യാപക എൻസി ബിജു, ചാപ്റ്റർ കൺവീനർ ഫിറോസിയ, മുൻ കൺവീനർ പി. ശ്രീകല, ജോ. കൺവീനർ റിംന അമീർ, റിയാസ് ചേളേരി, ഓർമ ജനറൽ സെക്രട്ടറി അനീഷ് മണ്ണാർക്കാട്, യുവ കലാസാഹിത്യ സെക്രട്ടറി റോയ് നെല്ലിക്കോട്, സ്വാഗത സംഘം വൈസ് ചെയർമാൻമാരിൽ ഒരാളായ നാം ഹരിഹരൻ എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കൺവീനർ സന്തോഷ് മാടാരി നന്ദി പറഞ്ഞു. ദുബൈ ചാപ്റ്ററിലെ പരിശീലകരായ സിജി ഗോപിനാഥ്, സുനിൽ, സർഗ, ഷൈന എന്നിവർ നയിക്കുന്ന സംഘത്തെ ആഗോളതല ഓൺലൈൻ പരിശീലക സംഘത്തിന്‍റെ ഭാഗമായി തെരെഞ്ഞെടുക്കുന്നുവെന്നും ഡയറക്ടർ വേദിയിൽ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.