മസാല ചന്തമുള്ള ദുബൈ മാർക്കറ്റ്

ദു​ബൈ​യു​ടെ വ​ള​ർ​ച്ച​യു​ടെ ഘ​ട​ന​യി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ച മേ​ഖ​ല​യാ​ണ് ദേ​ര. ക​ട​ലും ക​ട​ലി​ടു​ക്കും അ​തി​രി​ടു​ന്ന, ക​ച്ച​വ​ട ഗാ​ഥ​ക​ൾ അ​ല​യ​ടി​ക്കു​ന്ന മേ​ഖ​ല. ഷി​ന്ദ​ഗ ഭൂ​ഗ​ർ​ഭ പാ​ത​യു​ടെ ഇ​ര​മ്പു​ന്ന ഓ​ർ​മ​ക​ൾ അ​ല​യ​ടി​ക്കു​ന്ന പ്ര​ദേ​ശം. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ചേ​ലൊ​ത്ത മീ​ൻ​മാ​ർ​ക്ക​റ്റു​ള്ള ദേ​ര. കി​ഴ​ക്ക​ൻ ദു​ബൈ​യി​ലെ ദേ​ര​യി​ൽ സ്വ​ർ​ണ മാ​ർ​ക്ക​റ്റി​നോ​ട് ചേ​ർ​ന്നൊ​രു മ​സാ​ല മാ​ർ​ക്ക​റ്റു​ണ്ട്. ലോ​ക​ത്തി​ന്‍റെ ജൈ​വ സു​ഗ​ന്ധം പ​ര​ന്നൊ​ഴു​കു​ന്ന മാ​ർ​ക്ക​റ്റി​ലെ​ത്തി​യാ​ൽ മു​ള​കി​ട്ട മീ​ൻ​ക്ക​റി​യും പൊ​ള്ളി​ച്ച വ​റ്റ​യും വ​റു​ത്ത​ര​ച്ച നാ​ട​ൻ കോ​ഴി​ക്ക​റി​യും നാ​വി​ലെ പാ​പ്പി​ല​യി​ൽ ക​യ​റി ഉ​ന്മാ​ദ നൃ​ത്തം ച​വി​ട്ടും.

വ​ര​ക്കാ​ൻ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പു​ള്ള ചി​ത്ര​ക്കാ​ര​ന്‍റെ ഭാ​വ​ന​ക്ക് മു​ന്നി​ൽ പ്രാ​ർ​ഥ​ന​യോ​ടെ ഇ​രി​ക്കു​ന്ന വ​ർ​ണ​ങ്ങ​ൾ പോ​ലെ ഇ​വ മ​ന​സി​ലേ​ക്ക് ഓ​ടി​വ​രും. നി​റ​ങ്ങ​ൾ കൊ​ണ്ട് ചി​ത്ര​ത്തെ​യും സു​ഗ​ന്ധം കൊ​ണ്ട് രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തെ​യും ഒ​രേ ഫ്രൈ​മി​ൽ കൊ​ണ്ട് വ​ന്ന് നൃ​ത്ത​മാ​ടി​ക്കു​ന്ന ജൈ​വ​മാ​ന്ത്രി​ക​ത. ദു​ബൈ ക്രീ​ക്കി​ലെ ഓ​ൾ​ഡ് സൂ​ഖ് അ​ബ്ര സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ബ​നി​യാ​സ് സ്ട്രീ​റ്റി​ലെ അ​ൽ റാ​സ് പ്ര​ദേ​ശ​ത്താ​ണ് സ്പൈ​സ് സൂ​ക്ക് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​ട​പാ​ടു​കാ​ർ​ക്ക് ന​ട​ക്കാ​നും ഉ​ന്തു​വ​ണ്ടി​ക​ൾ​ക്ക് പോ​കാ​നും മാ​ത്ര​മാ​യി തീ​ർ​ത്ത ഇ​ടു​ങ്ങി​യ പാ​ത​ക​ളാ​ണ് സൂ​ക്കി​ന്‍റെ ച​ന്തം.

തി​ര​ക്കി​നി​ട​യി​ലൂ​ടെ ക​മ്മാ​ലി​മാ​രു​ടെ കൈ​വ​ണ്ടി​ക​ൾ അ​പ​ക​ട​മി​ല്ലാ​തെ, ജീ​വി​ത താ​ള​ത്തി​നൊ​ത്ത് സ​ഞ്ച​രി​ക്കു​ന്ന​ത് കാ​ണാം. തു​റ​ന്ന​തും അ​ട​ച്ച​തു​മാ​യ മേ​ൽ​ക്കൂ​ര​യു​ള്ള സ്റ്റോ​റു​ക​ളാ​ൽ സ​മ്പ​ന്ന​മാ​ണ് മാ​ർ​ക്ക​റ്റ്. ഇ​ത് ലോ​കം ഇ​ഷ്ട​ത്തി​ലാ​ക്കി​യ ഒ​രു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​വു​മാ​ണ്. അ​റ​ബി​ക്, ദ​ക്ഷി​ണേ​ഷ്യ​ൻ ഭ​ക്ഷ​ണ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന നി​ര​വ​ധി ഔ​ഷ​ധ കൂ​ട്ടു​ക​ളും സ്‌​പൈ​സ് സൂ​ക്കി​ലെ സ്റ്റോ​റു​ക​ളി​ൽ വി​ൽ​ക്കു​ന്നു. കൂ​ടാ​തെ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, ചാ​യ, ധൂ​പ​വ​ർ​ഗ്ഗ​ങ്ങ​ൾ, പ​ര​വ​താ​നി​ക​ൾ, പു​രാ​വ​സ്തു​ക്ക​ൾ എ​ന്നി​വ​യും മ​സാ​ല​ക​ൾ​ക്കി​ട​യി​ലെ വി​ൽ​പ്പ​ന ച​ര​ക്കു​ക​ളാ​ണ്. ക​ച്ച​വ​ട​ത്തി​നി​ന്നും ഒ​രു വി​ല​പേ​ശ​ലി​ന്‍റെ താ​ള​മു​ള്ള ച​ന്ത​യാ​ണി​ത്.

ഒ​രു ക​ച്ച​വ​ട മേ​ളം എ​ന്നു​വേ​ണ​മെ​ങ്കി​ൽ ഇ​തി​നെ വി​ളി​ക്കാ​ൻ തോ​ന്നും. ഭൂ​രി​ഭാ​ഗം ക​ച്ച​വ​ട​വും വി​ല​പേ​ശ​ലി​ലൂ​ടെ​യാ​ണ് ന​ട​ക്കു​ന്ന​ത്. പ​ണ്ട്കാ​ല​ത്തെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളെ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രു​ന്ന​ത് ഈ ​മാ​ർ​ക്ക​റ്റു​ക​ളാ​ണ്. പ്ര​വാ​സ​ത്തി​ന്‍റെ ആ​ദ്യ​കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ എ​ത്തി​യ​വ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കി ജീ​വി​ത​ത്തി​ന്‍റെ പ​ച്ച​പ്പി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന മാ​ർ​ക്ക​റ്റും കൂ​ടി​യാ​ണി​ത്. എ​ന്നാ​ൽ, വ​ലി​യ സ്റ്റോ​റു​ക​ളു​ടെ​യും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളു​ടെ​യും വ​ള​ർ​ച്ച കാ​ര​ണം വ്യാ​പാ​ര​ത്തി​ന്‍റെ അ​ള​വും സ്‌​പൈ​സ് സൂ​ക്കി​ൽ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്റ്റോ​റു​ക​ളു​ടെ എ​ണ്ണ​വും സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ വ​ർ​ദ്ധി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്ന​ത്.

 

എ​ന്തൊ​ക്കെ​യാ​യാ​ലും വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ ലോ​കം സ്നേ​ഹ വ​ർ​ണ്ണം കൊ​ണ്ടാ​ണ് ഈ ​ക​ച്ച​വ​ട ച​ന്ത​യെ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നി​ങ്ങ​ൾ ഒ​രു പാ​ച​ക വി​ദ​ഗ്‌​ദ്ധ​നാ​ണെ​ങ്കി​ൽ, പാ​ച​കം ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ളാ​ണെ​ങ്കി​ൽ നി​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട പാ​ച​ക​ക്കു​റി​പ്പു​ക​ൾ പ​രീ​ക്ഷി​ക്കാ​ൻ നോ​ക്കു​ന്ന​വ​രാ​യാ​ലും, സ്‌​പൈ​സ് സൂ​ക്കി​ൽ നി​ന്ന് നി​ങ്ങ​ൾ​ക്ക് നി​ര​വ​ധി പു​തി​യ രു​ചി​ക​ൾ ക​ണ്ടെ​ത്താ​നാ​കും - അ​ണ്ടി​പ്പ​രി​പ്പ്, എ​ണ്ണ​ക​ൾ, കു​ങ്കു​മ​പ്പൂ​വ് എ​ന്നി​വ​യും ഇ​വി​ടെ യ​ഥേ​ഷ്ടം ല​ഭ്യ​മാ​ണ്.

മ​സാ​ല​ക​ൾ​ക്ക് പു​റ​മേ, ആ​ഭ​ര​ണ​ങ്ങ​ൾ, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ, ക​ര​കൌ​ശ​ല വ​സ്തു​ക്ക​ൾ, പി​ഞ്ഞാ​ണ​ങ്ങ​ൾ, മി​ഠാ​യി​ക​ൾ, ചൂ​ടു​കാ​ല​ത്ത് ശ​രീ​ര​ത്തി​ന് ത​ണു​പ്പ് പ​ക​രാ​നാ​യി പ​ര​മ്പ​രാ​ഗ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക​ൾ, ത​ണ്ടു​ക​ൾ, ചാ​യ​പ്പൊ​ടി​ക​ളു​ടെ​യും കാ​പ്പി പൊ​ടി​ക​ളു​ടെ​യും നി​ര​വ​ധി വൈ​വി​ധ്യ​ങ്ങ​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ നീ​ണ്ട ശേ​ഖ​ര​മു​ണ്ട് ഈ ​പ​ര​മ്പ​രാ​ഗ​ത സൂ​ക്കി​ൽ.

പ​ഴ​മ​യെ തെ​ല്ലും കൈ​വി​ടാ​തെ​യാ​ണ് ഇ​ന്നും മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ നി​ന്ന് നോ​ക്കി​യാ​ൽ അ​ബ​റ​യി​ലൂ​ടെ നീ​ങ്ങു​ന്ന ക​ട​ത്തു​വ​ള്ള​ങ്ങ​ൾ കാ​ണാം. വ​ള്ള​ങ്ങ​ളെ വ​ട്ട​മി​ട്ട് പ​റ​ക്കു​ന്ന വി​വി​ധ​ത​രം പ​ക്ഷി​ക​ൾ. ഒ​രു വി​ളി​പ്പാ​ട​ക​ലെ​യു​ണ്ട് ദു​ബൈ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ത​റ​വാ​ട് നി​ല​നി​ന്നി​രു​ന്ന ഷി​ന്ദ​ഗ.

Tags:    
News Summary - Dubai Market is a spice market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.