ദുബൈ മെട്രോ മ്യൂസിക്​ ഫെസ്റ്റിവൽ സമാപിച്ചു

ദുബൈ: മെട്രോയുടെ 15ാം വാർഷികത്തോടനുബന്ധിച്ചുള്ള ദുബൈ മെട്രോ സംഗീതോത്സവത്തിന്‍റെ നാലാം പതിപ്പ്​ സമാപിച്ചു. ദുബൈ മാൾ, മാൾ ഓഫ്​ എമിറേറ്റ്​സ്​, ബുർജുമാൻ, യൂനിയൻ മെട്രോ സ്​റ്റേഷൻ, ദുബൈ മൾട്ടി കമ്മോഡിറ്റീസ്​ സെന്‍റർ (ഡി.എം.സി.സി) എന്നീ അഞ്ച്​ മെട്രോ സ്​റ്റേഷനുകളിലായി 20 സംഗീതജ്ഞരുടെ നേതൃത്വത്തിലാണ്​ സംഗീത പരിപാടികൾ അരങ്ങേറിയത്​. സ്​റ്റേഷനുകൾക്ക്​ പുറമേ മെട്രോ ട്രെയ്​നുകളിലും സംഗീതജ്ഞർ പ്രകടനങ്ങൾ നടത്തിയിരുന്നു.

സമാപിച്ചുസംഗീത പ്രതിഭകളെ നേരിട്ട്​ കാണാനും സർഗാത്​മകത ആസ്വദിക്കാനും ഒട്ടേറെ പേരാണ്​ വൈകുന്നേരങ്ങളിൽ മെട്രോ സ്​റ്റേഷനുകളിലെ സംഗീത വേദി​ളിലെത്തിയത്​. സംഗീതത്തിന്‍റെയും സാംസ്കാരിക വൈവിധ്യത്തിന്‍റെയും ആഘോഷമാണ്​ ദുബൈ മെട്രോ സംഗീതോത്സവം. ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) സഹകരണത്തോടെ ദുബൈ സർക്കാർ മീഡിയ ഓഫിസിന്‍റെ സർഗാത്​മത വിഭാഗമായ ബ്രാൻഡ്​ ദുബൈയിയാണ്​ പരിപാടി സംഘടിപ്പിക്കുന്നത്​. ആഘോഷങ്ങളുടെ ഭാഗമായി ആർ.ടി.എ പ്രത്യേക നോൾ കാർഡുകളും പുറത്തിറക്കിയിരുന്നു. 

Tags:    
News Summary - Dubai Metro Music Festival concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-29 07:13 GMT