ദുബൈയിലെ വലത് വശത്തെ റഡാറുകളെ സൂക്ഷിക്കുക

ദുബൈ: മുമ്പൊക്കെ ദുബൈയിലൂടെ വാഹനം ഓടിക്കുമ്പോള്‍ മധ്യഭാഗത്ത് സ്ഥാപിച്ചുള്ള റഡാറുകളെ സൂക്ഷിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാത്രം പോരാ, റോഡി​​െൻറ വലത് വശത്ത്​ നിരവധി റഡാറുകൾ സ്ഥാപിച്ചിട്ടുണ്ട്​. തന്ത്രപ്രധാനമായതും യാത്രക്കാര്‍ അമിത വേഗതയില്‍ പോകാന്‍ സാധ്യതയുള്ളതും അപകടങ്ങള്‍ക്ക് 75 ശതമാനം സാധ്യത കൂടുതലുള്ളതുമായ ഭാഗങ്ങളിലാണ് പുതിയ നിരീക്ഷകന്‍ എത്തിയിരിക്കുന്നത്. പതിവ് റഡാറുകളില്‍ നിന്നെല്ലാം മാറിയുള്ള രൂപവും ഭാവവും പെട്ടെന്ന് കണ്ണില്‍ പതിയില്ല. പോരാത്തതിന് ഡ്രൈവറുടെ വശത്തല്ല റഡാര്‍ വരുന്നത്. ശൈഖ് സായിദ് റോഡില്‍ ഷാര്‍ജയിലേക്ക് പോകുന്ന ദിശയില്‍ സബീല്‍ പാര്‍ക്കിന് സമീപത്തുള്ള തുരങ്ക പാതക്ക് വലത് വശത്തുള്ള റോഡില്‍ ഒരു റഡാര്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രധാന റോഡിലെ വേഗത മണിക്കൂറില്‍ 100 കിലോമീറ്ററാണെങ്കില്‍ ഈ ഭാഗത്തെ വേഗത 80 ആണ്. ഇത് കൊണ്ട് തന്നെ റഡാര്‍ ശ്രദ്ധിക്കാതെ ഇതുവഴി പോകുന്നരെല്ലാം റഡാറി​​െൻറ പിടിയില്‍ അകപ്പെടുന്നത് പതിവ് കാഴ്ച്ചയാണ്. 

Tags:    
News Summary - dubai roads-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.