ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച് കൊല്ലം ജില്ല പ്രവാസി സമാജം ഭാരവാഹികൾ മുതിർന്ന അംഗങ്ങളുടെ വീടുകളിലെത്തി ഉപഹാരം നൽകുന്നു
ദുബൈ: പ്രത്യാശയുടെയും ആനന്ദത്തിന്റെയും പ്രതീകമായ ഈസ്റ്റർ കുടുംബങ്ങളുമായി പങ്കിട്ട് കൊല്ലം ജില്ല പ്രവാസി സമാജം. സമൂഹത്തിലെ ഇന്നത്തെ ജീവിത അപചയത്തിൽനിന്നും ഒരു പ്രത്യാശയുടെ ഉയർത്തിയേഴുന്നേൽപ് അനിവാര്യമാണെന്ന് ഈസ്റ്റർ സന്ദേശത്തിൽ പ്രവാസി സമാജം ഭാരവാഹികൾ പറഞ്ഞു.
ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച് മുതിർന്ന കൂട്ടായ്മ അംഗങ്ങളായ സീനോ ജോൺ നെറ്റോ, ജോൺസൻ അഗസ്റ്റസ് എന്നിവരെ വീടുകളിലെത്തി ആദരിച്ചു.പ്രസിഡന്റ് അഹമ്മദ് ഷിബിലി, ജനറൽ സെക്രട്ടറി അഡ്വ. നജുമുദ്ദീൻ, ജോയന്റ് സെക്രട്ടറി അനിൽ കുമാർ നടേശൻ, ജോയന്റ് ട്രഷറർ മനോജ് മനാമ, വനിതാ വിങ് പ്രസിഡന്റ് ബിന്ദു ഷിബിലി, സെക്രട്ടറി ലിജി അൻസാർ, ട്രഷറർ സൂഫി അനസ്, എ.എ. റഹിം കണ്ണനല്ലൂർ, നസീർ അബ്ദുൽ കലാം, ലവ്ലി നെറ്റോ, സുനി അനിൽ കുമാർ, സിനി നസീർ, നൈലാ നസീർ, അൻസിൽ അനിൽ ക്ലീറ്റസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.