ദുബൈ: ഈസ്റ്റർ മുട്ടകളാൽ ആഘോഷമൊരുക്കി കുട്ടികൾ. ദുബൈ പാർക്ക്സ് ആൻഡ് റിസോർട്ടിലാണ് ഈസ്റ്റർ മുട്ടകൾ ഒളിപ്പിച്ചുവെച്ചും വാരിവിതറിയും ‘എഗ് ഹണ്ട്’ സംഘടിപ്പിച്ചത്.
ഈസ്റ്റർ ദിവസം പരസ്പരം ഈസ്റ്റർ മുട്ടകൾ അല്ലെങ്കിൽ പാസ്കൽ മുട്ടകൾ സമ്മാനിക്കുന്ന രീതിയുണ്ട്. ഈ മുട്ടകൾ യേശുവിന്റെ ഉയിർത്തെഴുന്നേൽപിനെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വിശ്വാസം. മുട്ടകൾക്ക് മുകളിൽ ഈസ്റ്റർ സന്ദേശവും രേഖപ്പെടുത്തും. ഇത്തരം ലക്ഷം മുട്ടകളാണ് ശനിയാഴ്ച ദുബൈയിൽ നടന്ന പരിപാടിയിൽ വിവിധ സ്ഥലങ്ങളിലായി ഒളിപ്പിച്ചുവെച്ചത്.
കുട്ടികളും മുതിർന്നവരും ചേർന്ന് ഇത് കണ്ടെടുത്തായിരുന്നു ആഘോഷം. മേഖലയിലെ ഏറ്റവും വലിയ എഗ് ഹണ്ട് ആയാണ് ഈ പരിപാടിയെ വിലയിരുത്തുന്നത്. വിജയിച്ചവർ കൈനിറയെ സമ്മാനങ്ങളുമായാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.