ദുബൈ: ഇടപ്പാളയം ദുബൈ ചാപ്റ്റർ സംഘടിപ്പിക്കുന്ന കാർണിവൽ ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും സ്വാഗതസംഘം രൂപവത്കരണവും ദുബൈയിൽ നടന്നു. എടപ്പാൾ ഫോറം ഗ്രൂപ് ചെയർമാൻ അബ്ദുല്ലത്തീഫ് വി.പി ലോഗോ പ്രകാശനം നിർവഹിച്ചു. ഫെബ്രുവരി ഒമ്പതിന് അജ്മാൻ മെട്രോപൊളിറ്റൻ സ്കൂളിൽ വെച്ചാണ് കാർണിവൽ ആഘോഷങ്ങൾ നടക്കുക.
ജാഫർ ശുകപുരം ചെയർമാനായും മുബാറക് ആലമ്പാട്ട് ജനറൽ കൺവീനറായും വിപുലമായ 51 അംഗ സ്വാഗതസംഘം നിലവിൽവന്നു. കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ പ്രസിഡന്റ് ഫക്രുദ്ദീൻ നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു.
യൂനുസ് വട്ടംകുളം, ശറഫുദ്ദീൻ സി.വി, ഉദയകുമാർ തലമുണ്ട, ബഷീർ കെ.ടി.എസ് എന്നിവർ സംസാരിച്ചു. ഫുട്ബാൾ, വടംവലി, പഞ്ചഗുസ്തി, വരകളി തുടങ്ങിയ ഇനങ്ങളിൽ പുരുഷന്മാരും ഷൂട്ട്ഔട്ട്, ഹാൻഡ് ബാൾ, റിങ് ത്രോ, പഞ്ച ഗുസ്തി എന്നീ ഇനങ്ങളിൽ സ്ത്രീകളും മത്സരിക്കും. നാല് പഞ്ചായത്തുകളിൽ നിന്നായി വിവിധ പ്രദേശങ്ങളെ പ്രതിനിധാനം ചെയ്ത് 12 ടീമുകൾ മത്സരങ്ങളിൽ അണിനിരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.