ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന വിദ്യാരംഭ ചടങ്ങിന് കവിയും ഗാനരചയിതാവുമായ എം.ടി. പ്രദീപ് കുമാർ, പ്രഫ. ഹരീഷ് ശ്രീരംഗം എന്നിവർ കാർമികത്വം വഹിച്ചു.
കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന വിദ്യാരംഭ ചടങ്ങിൽ നൂറോളം കുരുന്നുകൾ അറിവിെൻറ ആദ്യക്ഷരം കുറിച്ചു.
പ്രസിഡൻറ് ഡോ. ഇ.പി. ജോണ്സണ് ഉദ്ഘാടനം ചെയ്തു. ജോ. ജനറല്‍ സെക്രട്ടറി ശ്രീനാഥ് കാടഞ്ചേരി, വൈസ് പ്രസിഡൻറ് അഡ്വ. വൈ.എ റഹീം, ട്രഷറര്‍ കെ. ബാലകൃഷ്ണന്, ജോ. ട്രഷറർ ഷാജി കെ. ജോൺ, ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന്, വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ എന്നിവര്‍ സംസാരിച്ചു.
അൽഐൻ: അൽ ഐൻ മലയാളി സമാജം നടത്തിയ വിദ്യാരംഭ ചടങ്ങിൽ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻറർ മുൻ പ്രസിഡൻറ് ഡോ. സുധാകരനും സാഹിത്യകാരിയും ഒയാസിസ് ഇൻറർനാഷനൽ സ്കൂൾ അധ്യാപികയുമായ ഡോ. വിനി ദേവയാനിയും കാർമികത്വം വഹിച്ചു.
ലോക കേരള സഭാംഗം ഇ.കെ. സലാം സംബന്ധിച്ചു. സമാജം പ്രസിഡൻറ് മണികണ്ഠൻ, ജനറൽ സെക്രട്ടറി എ.ടി. ഷാജിത്, ട്രഷറർ സലിം ബാബു, അസി. സെക്രട്ടറി ഇഫ്തിക്കർ, അസി. ട്രഷറർ വിനോദ് ബാലചന്ദ്രൻ, സാഹിത്യ വിഭാഗം സെക്രട്ടറി ജയചന്ദ്രൻ, മാനേജിങ് കമ്മിറ്റി അംഗം അൻവർ സാദത്ത്, ജനറൽ കൗൺസിൽ അംഗങ്ങളായ കെ.സി. ബിജു, ബൈജു പട്ടാലി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.