ഷാർജ: മൂന്നു ദിവസമായി ദിബ്ബ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ നടന്ന യു.എ.ഇയുടെ 53ാമത് ഈദുൽ ഇത്തിഹാദ് ആഘോഷ പരിപാടി സമാപിച്ചു. ‘ഹുബ്ബ് 2024’ എന്ന പേരിൽ നടന്ന പരിപാടിയിൽ ഫുജൈറ സംസ്ഥാന, ജില്ല പ്രതിനിധികളായ ബഷീർ ഉളിയിൽ, ഇബ്രാഹിം ആലമ്പാടി, അസീസ് കടമേരി, നിഷാദ് വാഫി, ഹബീബ് കടവത് എന്നിവർ പങ്കെടുത്തു. വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ച വ്യക്തികളെ ആദരിക്കുകയും ചെയ്തു.
നവാസ് പാലേരിയുടെ നേതൃത്വത്തിൽ വിവിധ കലാകാരന്മാർ മാറ്റുരച്ച സ്റ്റേജ് പ്രോഗ്രാമും ഒപ്പന, അറബിക് ഡാൻസ്, മെഹ്ഫിൽ അബൂദബിയുടെ മുട്ടിപ്പാട്ട് എന്നിവയും അരങ്ങേറി. ദിബ്ബ കെ.എം.സി.സിയും ഇ.എച്ച്.എസും ചേർന്ന് രക്തദാന ക്യാമ്പും ദിബ്ബ ഹോസ്പിറ്റൽ ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും സാന്നിധ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പരിപാടിയിൽ ദിബ്ബ കെ.എം.സി.സി ജനറൽ സെക്രട്ടറി നാസർ അണ്ണാൻതൊടി സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ. സൈതലവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.