representational image

പെ​രു​ന്നാ​ൾ അ​വ​ധി; മ​ല​യാ​ളി​ക​ൾ​ക്ക്​ ക​ണ്ണീ​ർ ദി​നം

ദു​ബൈ: പെ​രു​ന്നാ​ൾ അ​വ​ധി​ദി​ന​ങ്ങ​ൾ മ​ല​യാ​ളി​ക​ൾ​ക്ക്​ ക​ണ്ണീ​ർ ദി​ന​ങ്ങ​ളാ​യി. യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ലാ​യി മൂ​ന്നു​ മ​ല​യാ​ളി​ക​ളാ​ണ്​ മ​രി​ച്ച​ത്. മ​റ്റ്​ അ​പ​ക​ട​ങ്ങ​ളി​ലാ​യി നി​ര​വ​​ധി പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ പോ​യ​വ​രാ​ണ്​ മ​രി​ച്ച​തി​ൽ ഏ​റെ​യും.

ഖോ​ർ​ഫ​ക്കാ​നി​ൽ ബോ​ട്ട​പ​ക​ടം; കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി മ​രി​ച്ചു

അ​ഭി​ലാ​ഷ്​

 

പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ഷാ​ർ​ജ ഖോ​ർ​ഫ​ക്കാ​നി​ലു​ണ്ടാ​യ ബോ​ട്ട​പ​ക​ട​ത്തി​ൽ കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി മ​രി​ച്ചു. നീ​ലേ​ശ്വ​രം അ​ന​ന്തം​പ​ള്ള സ്വ​ദേ​ശി അ​ഭി​ലാ​ഷ് വാ​ഴ​വ​ള​പ്പി​ലാ​ണ്​ (38) മ​രി​ച്ച​ത്. ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബ​ത്തി​ലെ ആ​റു​വ​യ​സ്സു​കാ​രി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ശ​നി​യാ​ഴ്ച ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തി​യ​വ​ർ ക​യ​റി​യ ബോ​ട്ട് മ​റി​ഞ്ഞാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. 18 പേ​ർ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. മ​ല​യാ​ളി​യാ​ണ് ബോ​ട്ട് ഓ​ടി​ച്ചി​രു​ന്ന​ത്. അ​ഭി​ലാ​ഷ് ജോ​ലി​ചെ​യ്ത ഷാ​ർ​ജ​യി​ലെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും എ​ട്ടു​പേ​രാ​ണ്​ ബോ​ട്ട്​ യാ​ത്ര ന​ട​ത്തി​യ​ത്. ക​ര​യി​ൽ​നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​യെ​ത്തി​യ​പ്പോ​ൾ ബോ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ദു​ര​ന്ത​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു. അ​ഭി​ലാ​ഷ് ജോ​ലി​ചെ​യ്ത സ്ഥാ​പ​ന​ത്തി​ലെ ഡ്രൈ​വ​ർ ആ​ണ് ഷൗ​ക്ക​ത്ത്. മ​റി​ഞ്ഞ ബോ​ട്ടി​ന്‍റെ അ​ടി​യി​ൽ​പെ​ട്ട​താ​ണ് അ​ഭി​ലാ​ഷ് മ​രി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. മൃ​ത​ദേ​ഹം ഫു​ജൈ​റ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​അ​പ​ക​ട​ത്തി​ൽ മ​റ്റു​ ചി​ല​രും മ​രി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്. എ​ട്ടു​വ​ർ​ഷ​മാ​യി ഷാ​ർ​ജ​യി​ൽ പ്ര​വാ​സി​യാ​യ അ​ഭി​ലാ​ഷ്​ വീ​ട്​ എ​ന്ന സ്വ​പ്​​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്​ അ​ടു​ത്തി​ടെ​യാ​ണ്. നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ അ​ഭി​ലാ​ഷ്​ പു​തി​യ വീ​ടി​ന്‍റെ പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങി​ന്​ പോ​കാ​നി​രി​ക്കെ​യാ​ണ്​ അ​പ​ക​ടം. ചോ​ക്ല​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ഹെ​ൽ​പ്പ​റാ​യി​രു​ന്നു. ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളാ​യ മീ​ത്ത​ലെ​വീ​ട് വി​ജ​യ​ന്‍റെ​യും ശ്യാ​മ​ള​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: അ​ശ്വ​തി. മ​ക​ൾ: അ​ഭ​യ. സ​ഹോ​ദ​ര​ൻ: അ​ജീ​ഷ് (ബ​ഹ്‌​റൈ​ൻ). മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച്​ സം​സ്ക​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു.

ജ​സീ​മി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തി​ക്കും

ജ​സീ​ം

 

ഉ​മ്മു​ൽ​ഖു​വൈ​ൻ: പെ​രു​ന്നാ​ൾ ദി​വ​സം റോ​ഡ​രി​കി​ൽ ഉ​മ്മാ​യോ​ട്​ ഫോ​ണി​ൽ സം​സാ​രി​ച്ചു നി​ൽ​ക്ക​വേ നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​ന​മി​ടി​ച്ച്​ മ​രി​ച്ച മ​ല​പ്പു​റം സ്വ​ദേ​ശി ജ​സീ​മി​ന്‍റെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു. റി​ട്ട. ഡി​വൈ.​എ​സ്.​പി ടി.​ടി. അ​ബ്ദു​ൽ ജ​ബ്ബാ​റി​ന്‍റെ​യും റം​ല​യു​ടെ​യും മ​ക​ൻ വ​ളാ​ഞ്ചേ​രി എ​ട​യൂ​ർ പൂ​ക്കാ​ട്ടി​രി ടി.​ടി​പ്പ​ടി സ്വ​ദേ​ശി ടി.​ടി. ജ​സീ​മാ​ണ് (32) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​​ത്രി​യാ​ണ്​ സം​ഭ​വം. ദു​ബൈ​യി​ൽ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി​ചെ​യ്യു​ന്ന ജ​സീം കു​ടും​ബ​ത്തോ​ടൊ​പ്പം ഉ​മ്മു​ൽ​ഖു​വൈ​നി​ൽ ഈ​ദ് ആ​ഘോ​ഷി​ക്കാ​ൻ എ​ത്തി​യ​താ​ണ്. തി​രി​കെ വ​രു​മ്പോ​ൾ റോ​ഡ​രി​കി​ൽ മാ​താ​വു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു​നി​ൽ​ക്ക​വെ ഫു​ട്പാ​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ വാ​ഹ​നം ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ബൂ​ദ​ബി എ​ലം​കോ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ജ​സീം ദു​ബൈ റാ​ഷി​ദി​യ​യി​ലാ​ണ്​ താ​മ​സം. ഭാ​ര്യ: സീ​ന​ത്ത്. മ​ക്ക​ൾ: യ​മി​ൻ മ​ര​ക്കാ​ർ, ഫി​ൽ​ഷ.

അ​ബൂ​ദ​ബി അ​പ​ക​ടം; പാ​ല​ക്കാ​ട് സ്വ​ദേ​ശി​യു​ടെമൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

സു​ബീ​ഷ്

 

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി ബ​നി​യാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. പാ​ല​ക്കാ​ട് തൃ​ത്താ​ല പ​രു​ദൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ക​രു​വാ​ന്‍പ​ടി ചൊ​ഴി​യാം​പ​റ​മ്പ​ത്ത് സു​ബീ​ഷ് (36) ആ​ണ് മ​രി​ച്ച​ത്. 21ന് ​വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​ല്‍ സു​ബീ​ഷി​നൊ​പ്പം മൂ​ന്നു​പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. എ​റ​ണാ​കു​ളം പി​റ​വം വെ​ട്ടു​ക​ല്ലു​ങ്ക​ല്‍ റോ​ബി​ന്‍ (43) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ അ​ബൂ​ദ​ബി ശൈ​ഖ് ശ​ഖ്ബൂ​ത്ത് മെ​ഡി​ക്ക​ല്‍ സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പ​രി​ക്കേ​റ്റ മ​റ്റ് ര​ണ്ടു​പേ​രും ചി​കി​ത്സ​തേ​ടി​യി​ട്ടു​ണ്ട്. അ​ബൂ​ദ​ബി​യി​ല്‍ കാ​ര്‍പെ​ന്‍റ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സു​ബീ​ഷ്. ഒ​ക്ടോ​ബ​റി​ല്‍ വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് മ​ര​ണം. പേ​ര​ച്ച​ന്‍റെ​യും രാ​ധാ​മ​ണി​യു​ടേ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: സു​രേ​ഷ് ബാ​ബു, സു​നി​ത, സു​ജാ​ത.

  

Tags:    
News Summary - eid holiday; A day of tears for Malayalis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT