ദുബൈ : ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിെൻറ (ദുബൈ എമിഗ്രേഷൻ) ഹത്തയിലെ കസ്റ്റമർ ഹാപ്പിനസ് സെൻറര്‍ ഏപ്രിൽ ഒന്ന് മുതൽ വൈകുന്നേരം 4 മണിവരെ പ്രവർത്തിക്കുമെന്ന് അധിക്യതർ അറിയിച്ചു. ഞായറാഴ്ച മുതൽ രാവിലെ 7.30 മുതൽ 4 മണിവരെ ഇവിടെ നിന്ന് ഉപഭോക്തസേവനങ്ങൾ ലഭിക്കും.നിലവില്‍ ഉച്ചക്ക് 2.30 വരെയായിരുന്നു പ്രവർത്തനം. പൊതുജനങ്ങൾക്ക് മികച്ച ഉപഭോക്തസേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് നിലവിലെ പ്രവർത്തി സമയം ദീർഘിപ്പിച്ചതെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് റാഷിദ് അൽ മറി അറിയിച്ചു.
അന്താരാഷ്ട്ര നിലവാരമുള്ള ഉപഭോക്തൃ സേവനങ്ങൾ ഉറപ്പാക്കുന്നത് കണക്കിലെടുത്ത് ഈ വര്‍ഷം ജനുവരിയില്‍ ദുബൈ കീരിടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഈ ഓഫീസിന് പഞ്ചനക്ഷത്രപദവി സമ്മാനിച്ചിരുന്നു.
2017-ല്‍ ഹത്ത അതിർത്തി വഴി യാത്ര ചെയ്തത് 2476662 യാത്രക്കാരാണ്. നിയമപരമായ യാത്ര രേഖകളുള്ള ഒരാൾക്ക് ഇവിടെ നിന്ന് എമിഗ്രേഷൻ നടപടി പൂർത്തിയാക്കാൻ വെറും 20 സെക്കൻറ് മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.