അൽഐൻ: ദേശീയ ദിനാഘോഷ ഭാഗമായി അൽഐൻ മലയാളി സമാജം സാംസ്കാരികോത്സവം 'ഇമാറാത്ത് @ 50' സംഘടിപ്പിച്ചു. ശൈഖ് ഡോ. മുഹമ്മദ് ബിൻ മുസലം ബിൻ ഹാം അൽ ആമിരി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി റിഷ ഒബറായി മുഖ്യാതിഥിയായി. സാംസ്കാരിക കലാമേളയിൽ കുഞ്ഞി നീലേശ്വരത്തിെൻറ സംവിധാനത്തിൽ 'ഇന്തോ അറബ് ഫെസ്റ്റ്' അരങ്ങേറി. റസൽ മുഹമ്മദ് സാലിയുടെ 'അഭിമാനകരമായ 50 വർഷങ്ങൾ', ലോക കേരള സഭാംഗം ഇ.കെ. സലാമിെൻറ 'അൽ ഐൻ മലയാളി സമാജം -സേവന പാതയിൽ 38 വർഷങ്ങൾ' എന്നീ ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഗായിക ലേഖ അജയ് നയിച്ച 'ബുള്ളറ്റ്സ് ദുബൈ' ബാൻഡിെൻറ ഗാനമേള നടന്നു. സമാജം ആർട്സ് സെക്രട്ടറി ഡോ. സുനീഷ് കൈമല നേതൃത്വം നൽകി. സമാജം പ്രസിഡൻറ് പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.ടി. ഷാജിത് സ്വാഗതവും ട്രഷറർ സലീം ബാബു നന്ദിയും പറഞ്ഞു. ലജീപ് കുമാർ വിഡിയോ തയാറാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.