എ​ന്‍റെ ചാ​ലി​ശ്ശേ​രി’ യു.​എ.​ഇ പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ചാ​ലി​ശ്ശേ​രി ഫെ​സ്റ്റി​ൽ ഒ​രു​മി​ച്ച്​ കൂ​ടി​യ​വ​ർ

‘എ​ന്‍റെ ചാ​ലി​ശ്ശേ​രി’ സൗ​ഹൃ​ദ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി

ദു​ബൈ: ‘എ​ന്‍റെ ചാ​ലി​ശ്ശേ​രി’ യു.​എ.​ഇ പ്ര​വാ​സി കൂ​ട്ടാ​യ്മ നേ​തൃ​ത്വം ന​ൽ​കു​ന്ന ‘ചാ​ലി​ശ്ശേ​രി ഫെ​സ്റ്റി’​ന്‍റെ നാ​ലാം സീ​സ​ൺ ഡി​സം​ബ​ർ 15ന് ​ഞാ​യ​റാ​ഴ്ച ഷാ​ർ​ജ സ​ഫാ​രി മാ​ളി​ലെ പാ​ർ​ട്ടി മാ​ളി​ൽ ന​ട​ന്നു. ക​ലാ സം​വി​ധാ​യ​ക​ൻ അ​ജ​യ​ൻ ചാ​ലി​ശ്ശേ​രി, ക​ഥാ​കൃ​ത്ത് അ​ക്ബ​ർ ആ​ലി​ക്ക​ര എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി.

വേ​ദി​യി​ൽ അ​ജ​യ​ൻ ചാ​ലി​ശ്ശേ​രി ലൈ​വാ​യി വ​ര​ച്ച ‘എ​ൺ​പ​തു​ക​ളി​ലെ ചാ​ലി​ശ്ശേ​രി’ വി​സ്മ​യം തീ​ർ​ത്തു. ആ​വേ​ശ​മു​റ്റി​യ വ​ടം​വ​ലി​യും സ​മ്മാ​ന​ങ്ങ​ൾ വാ​രി​വി​ത​റി​യ മെ​ഗാ ന​റു​ക്കെ​ടു​പ്പു​മെ​ല്ലാം സം​ഗ​മ​ത്തെ മ​നോ​ഹ​ര​മാ​ക്കി. എ​ന്‍റെ ചാ​ലി​ശ്ശേ​രി പ്ര​സി​ഡ​ന്‍റ്​ ദീ​പേ​ഷ് ചാ​ലി​ശ്ശേ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ക​ൺ​വീ​ന​ർ ഇ​സ്മാ​യി​ൽ ത​ച്ച​റാ​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജോ​യ​ന്‍റ്​ ക​ൺ​വീ​ന​ർ സി.​വി. ഷ​ഫീ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ജ​യ​ൻ ചാ​ലി​ശ്ശേ​രി, അ​ക്ബ​ർ ആ​ലി​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ ഫൈ​സ​ൽ പാ​ളി​കാ​ട്ടി​ൽ ന​ന്ദി പ​റ​ഞ്ഞു. കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളു​ടെ പാ​ട്ട്, നൃ​ത്തം എ​ന്നി​വ​യോ​ടൊ​പ്പം വി​വി​ധ ടീ​മു​ക​ൾ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര​ക്ക​ളി, മാ​ർ​ഗം​ക​ളി, ഒ​പ്പ​ന, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, നി​സാം കാ​ലി​ക്ക​റ്റ് ആ​ൻ​ഡ്​ ടീം ​അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള, സ്പോ​ട്ട് ഡ​ബ്ബി​ങ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ഫെ​സ്റ്റി​ൽ അ​ര​ങ്ങേ​റി.

സീ​ക്ക്​ യു.​എ.​ഇ ടീ​മി​ന്‍റെ ശി​ങ്കാ​രി​മേ​ള​ത്തോ​ടു​കൂ​ടി ഫെ​സ്റ്റി​ന് തി​ര​ശ്ശീ​ല വീ​ണു. ഭാ​ര​വാ​ഹി​ക​ളാ​യ സ​തീ​ഷ് ആ​ലി​ക്ക​ര, പി.​എം.​എ. ല​ത്തീ​ഫ്, ഫ​ക്രു​ദ്ദീ​ൻ ആ​ലി​ക്ക​ര, അ​ൻ​സാ​ർ അ​റ​ക്ക​ൽ, നൗ​ഷാ​ദ് ബാ​വ, ഷ​മീ​ർ ക​ള​ത്തി​ൽ, നാ​സ​ർ ചാ​ലി​ശ്ശേ​രി, ബ​ഷീ​ർ തെ​ക്കേ​പീ​ടി​ക​യി​ൽ, റ​ഷീ​ദ് പ​രു​വി​ങ്ങ​ൽ, ഷ​മീ​ർ ഇ​ല്ലൂ​സ്, റി​യാ​സ് അ​ച്ചാ​ര​ത്ത്, ന​സീ​ർ പ​രു​വി​ങ്ങ​ൽ, ഫ​യ്‌​റൂ​സ്, സി.​പി മു​ഹ​മ്മ​ദ്, ഇ​സ്മാ​യി​ൽ ഷാ​ർ​ജ, ഫി​റോ​സ് ഹ​സ്സ​ൻ, ഷി​നോ​സ്, റി​യാ​സ് മൈ​ലാ​ടി​ക്കു​ന്ന് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - 'Ente chalisherry' friendly meetup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.