അബൂദബി: ഹൈഡ്രജൻ സെൽ വാഹനങ്ങളുമായി ബന്ധപ്പെട്ട സാേങ്കതിക നിയമങ്ങൾ എമിറേറ്റ്സ ് സ്റ്റാേൻറഡൈസേഷൻ^മെട്രോളജി അതോറിറ്റി (എസ്മ) ആവിഷ്കരിച്ചു. മൂന്ന് ഘട്ടങ്ങ ളായാണ് ഇൗ നിമയങ്ങൾ നടപ്പാക്കുക. ഹൈബ്രിഡ് ഭാഗിക പരിസ്ഥിതി സൗഹൃദ കാറുകൾക്കാണ് നിയമം ആദ്യം ബാധകമാകുക. പിന്നീട് കൂടുതൽ പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വാഹനങ്ങൾക്കും മൂന്നാം ഘട്ടത്തിൽ കാർബൺ ബഹിർഗമനം ഒട്ടും ഇല്ലാത്ത വാഹനങ്ങൾക്കും ബാധകമാക്കുമെന്ന് എസ്മ ഡയറക്ടർ ജനറൽ അബ്ദുല്ല അൽ മഇൗനി പറഞ്ഞു. ഹൈഡ്രജൻ വാഹനങ്ങൾ നിർബന്ധമായും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ നിയമത്തിൽ ഉൾപ്പെടുന്നു.
വാഹനത്തിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻ സംഭരണ ടാങ്കുമായി ബന്ധപ്പെട്ട നിബന്ധനകൾ, നിർമാണത്തിന് ഉപയോഗിക്കുന്ന ലോഹം, വാഹനവുമായി ബന്ധപ്പെട്ട ടെസ്റ്റുകൾ, സിലിണ്ടറുകൾക്ക് അകത്തെ ഉയർന്ന സമ്മർദം തടയുന്നതിനുള്ള സുരക്ഷാ വാൽവുകൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമത്തിലുണ്ട്. വാതക സംവിധാനവുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ സിലിണ്ടറിൽനിന്നുള്ള മർദം താങ്ങാൻ ശേഷിയുള്ളവയായായിരിക്കണം.
നേട്ടം കൈവരിക്കാനും ഗവേഷണ പഠനങ്ങൾ പൂർത്തീകരിക്കാനും മികച്ച വളർച്ചനിരക്ക് നേടാനും ദേശീയ കമ്പനികൾക്ക് പ്രധാനപ്പെട്ട സാമ്പത്തികാവസരമായിക്കും പരിസ്ഥിതി സൗഹൃദ നിയമങ്ങളുടെ ആവിഷ്കാരമെന്ന് മആനി കൂട്ടിച്ചേർത്തു. ഹൈഡ്രജൻ വാഹങ്ങളിൽ മിനിറ്റുകൾക്കകം ഇന്ധനം നിറക്കാൻ സാധിക്കും. ഒരു തവണ ഇന്ധനം നിറച്ചാൽ 500 മുതൽ 650 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.