ഉമ്മുല്‍ഖുവൈന്‍: ഇന്ത്യന്‍ അസോസിയേഷന്‍ ഉമ്മുല്‍ഖുവൈന്‍ പുതിയ ഭരണസമിതിയിലേക്കുള്ള ഭാരവാഹികള്‍ അധികാരമേറ്റു. കോണ്‍സല്‍ പ്രേംചന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യം ഓഫീസ് ഭാരവാഹികളും തുടര്‍ന്ന് എക്സിക്യൂട്ട് അംഗങ്ങളും സത്യവാചകം ചൊല്ലി. തുടര്‍ന്ന് ചേർന്ന പൊതുയോഗം കോണ്‍സല്‍ പ്രേംചന്ദ് ഉദ്ഘാടനം ചെയ്തു. യാതൊരു വിധ വിഭാഗീയതക്കും അടിപ്പെടാതെ ഉമ്മുല്‍ഖുവൈനിലെ ഇന്ത്യന്‍ സമൂഹത്തിെൻറ ക്ഷേമത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കുമെന്ന് പ്രസിഡെൻറ സജാദ് സഹീര്‍ പറഞ്ഞു.
ഈ വര്‍ഷത്തെ അസോസിയേഷെൻറ എല്ലാ പ്രധാന പരിപാടികളും യു.എ.ഇയുടെ രാഷ്ട്രപിതാവായ ഷെയ്ഖ് സായിദിെൻറ ഓര്‍മ്മയായി ആചരിക്കുന്ന 'സായിദ് വര്‍ഷ'ത്തിനായി സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. സത്യപ്രതിജ്ഞ ചടങ്ങിനെ ശേഷം വിവിധ ഇനം കലാപരിപാടികളും ഹോളി ആഘോഷവും അരങ്ങേറി. എല്ലാവര്‍ഷവും വിപുലമായി നടത്തിവരാറുള്ള സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് മാര്‍ച്ച് 16ന് രാവിലെ 7 മുതല്‍ അസോസിയേഷന്‍ അങ്കണത്തില്‍ നടത്തുമെന്ന് ക്യാമ്പ് കോര്‍ഡിനേറ്റര്‍ പി.കെ. മൊയ്തീന്‍ അറിയിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് മൊഹിയിദ്ദീന്‍ സ്വാഗതവും വൈസ് പ്രസിഡൻറ് ശ്യാം കുമാര്‍ ആശംസയും എം.എന്‍.ബി. മുതലാളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.