സ്​റ്റോറീസ്​ ഗ്ലോബൽ ഹോം കൺസെപ്റ്റ്സ് കൊച്ചിയിൽ തുറന്നു

ദുബൈ: ദുബൈ കേന്ദ്രമായ ബ്രോനെറ്റ് ഗ്രൂപ്പി​​​െൻറ അനുബന്ധ സ്‌ഥാപനമായ സ്​റ്റോറീസ് ഗ്ലോബൽ ഹോം കൺസെപ്റ്റ്സ് കൊച്ചി പാലാരിവട്ടത്ത് പ്രവർത്തനം തുടങ്ങി. പ്രമുഖ ബോളിവുഡ് താരം ജാക്കി ഷ്‌റോഫിന്‍റെ സാന്നിധ്യത്തിലാണ് സ്​റ്റോറീസ് ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചത്.  ഔപചാരിക ഉദ്​ഘാടനം അടുത്ത മാസം നടക്കും. സ്‌റ്റോറീസിന്‍റെ ഹോം ആശയങ്ങളും ഉല്‍പ്പന്നങ്ങളും വിശദീകരിക്കുന്ന കോഫി ടേബിള്‍ പുസ്‌തകത്തി​​​െൻറ പ്രകാശനകര്‍മ്മവും  കേരളത്തി​​​െൻറ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മുപ്പതോളം പ്രമുഖ ആര്‍ക്കിടെക്‌റ്റുമാരും ജാക്കി ഷ്‌റോഫും തമ്മിലുള്ള സംവാദവും  ഷോറൂം പ്രവർത്തനത്തോടുനുബന്ധിച്ചു നടന്നു. ബംഗലൂരുവിനും കോഴിക്കോടിനും ശേഷം മൂന്നാമത്തെ സ്​റ്റോറീസ് ഷോറൂമാണ് കൊച്ചിയിൽ തുറന്നത്. അറുപതിനായിരംം ചതുരശ്ര അടി വിസ്തൃതിയുള്ള ഇവിടെത്തെ ഷോറൂമിൽ 19 രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച ഡെക്കോർ, ഫർണിഷിംഗ് ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന നിരയുണ്ട്. വൈകാതെ രാജ്യമെങ്ങും ഷോറൂമുകൾ തുറക്കാനാണ് സ്‌റ്റോറീസ് ലക്ഷ്യമിടുന്നത്.

സ്​റ്റോറീസിലെ ലഭ്യമായതെന്തും അത്രമേൽ സർഗാത്മകവും അതുല്യവുമാണെന്ന് ജാക്കി ഷറോഫ് പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിലും കേരളത്തിലെ ഏറ്റവും സർഗാത്മകതയുള്ള കുറേപ്പേരുമായി സംവദിക്കാൻ സാധിച്ചതിലും സന്തോഷമുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു. തീർത്തും വ്യത്യസ്തമായ ജീവിതം ലക്ഷ്യമിടുന്നവർക്കുള്ളതാണ് സ്‌റ്റോറീസ് ബ്രാൻഡ് എന്ന് സ്‌റ്റോറീസ് ചെയർമാൻ ഹാരിസ് കെ. പി. പറഞ്ഞു. 2020ഒാടെ രാജ്യത്തെ പതിനേഴ് സ്ഥലങ്ങളിലായി 20 ഷോറുമുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സ്​റ്റോറീസ് ഫൗണ്ടറും ഗ്രൂപ്പ് എംഡിയുമായ സഹീർ കെ.പി. പറഞ്ഞു. ചടങ്ങിൽ പൂനെ ഷോറൂമിനായുളള ധാരണാപത്രം സ്​റ്റോറീസ് എം.ഡി. അബ്​ദുൽ നസീർ എം.പി.യിൽ നിന്ന്​ ഇഷാനിയ മാൾ സിഇഒ എം. മഹേഷ് സ്വീകരിച്ചു. സ്​റ്റോറീസി​​​െൻറ കോഫി ടേബിൾ ബുക്ക് ചെയർമാൻ ഹാരിസ് കെ.പി.യും ജാക്കി ഷറോഫും കൂടി ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്‌സ് കേരള ചാപ്റ്റർ മുൻ ചെയർമാൻ ജോസ് കെ. മാത്യുവിന് നൽകി പ്രകാശനം ചെയ്തു.

Tags:    
News Summary - events-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.