അബൂദബി: മലയാളിയുള്ളിടത്തെല്ലാം മലയാളം പ്രചരിപ്പിക്കുക എന്ന കേരള സർക്കാറിെൻറ തീരുമാനം ചരിത്രപരമാണെന്ന് മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്. മലയാളം മിഷൻ യു.എ.ഇ ചാപ്റ്ററിെൻറ അബൂദബി മേഖല തല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അവർ. ഇരുപതോളം രാജ്യങ്ങളിൽ മലയാളം മിഷെൻറ പ്രവർത്തനം വ്യാപിപ്പിക്കാനായത് ഭാഷാചരിത്രത്തിലെ നാഴികല്ലാണെന്നും സുജ സൂസൻ ജോർജ് പറഞ്ഞു.
അബൂദബി കേരള സോഷ്യൽ സെൻററിൽ (കെ.എസ്.സി) നടന്ന പരിപാടിയിൽ കെ.എസ്.സി പ്രസിഡൻറ് പത്മനാഭൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി. രാഘവൻ, മലയാളം മിഷൻ യു.എ.ഇ ചാപ്റ്റർ കോഒാഡിനേറ്റർ കെ.എൽ. ഗോപി, കെ.ബി. മുരളി, ശക്തി തിയറ്റേഴ്സ് പ്രസിഡൻറ് കൃഷ്ണകുമാർ, സിന്ധു ഗോവിന്ദൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പുന്നൂസ് ചാക്കോ സ്വാഗതം പറഞ്ഞു.
കെ.എസ്.സി, ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ, ഇന്ത്യൻ ഇസ്ലാമിക് സെൻറർ, അബൂദബി മലയാളി സമാജം തുടങ്ങിയ സംഘടനകൾ സംയുക്തമായാണ് അബൂദബി കേന്ദ്രീകരിച്ച് മലയാളം മിഷെൻറ പ്രവർത്തനം തുടങ്ങുന്നത്. ഇതിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന മലയാളം ക്ലാസുകളിലേക്ക് കുട്ടികൾക്ക് രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.