അബൂദബി: കലയിലും രുചിയിലും ആഘോഷത്തിലും മലയാളത്തനിമ നിറച്ച രണ്ട് ദിവസത്തെ കേരളോത്സവം സമാപിച്ചു. അബൂദബി മലയാളി സമാജം മുസഫയിൽ സംഘടിപ്പിച്ച ഉത്സവമാണ് ആയിരങ്ങളെ ആകർഷിച്ചത്. 25ഓളം സ്റ്റാളുകളിലായി നടന്ന വ്യാപാരമേളയായിരുന്നു ഉത്സവത്തിെൻറ പ്രധാന ആകർഷണം. പത്തിലധികം സ്റ്റാളുകളിൽ കേരളത്തിെൻറ രുചി നിറച്ച ഭക്ഷ്യവിഭവങ്ങൾക്ക് മാത്രമുള്ളതായിരുന്നു. അബൂദബിയിലെ സാംസ്‌കാരിക സംഘടനകളുടെ വനിതാ വിഭാഗമാണ് മിക്ക ഭക്ഷണ സ്റ്റാളുകൾക്കും നേതൃത്വം നൽകിയത്.
വസ്ത്രമേള, ആഭരണമേള, പുസ്തകമേള, ആരോഗ്യ പരിശോധനാ ക്യാമ്പ് തുടങ്ങിയവയും കേരളോത്സവത്തിെൻറ ഭാഗമായി സംഘടിപ്പിച്ചു. രണ്ട് വേദികളിലായി നാട്ടിലെയും യു.എ.ഇയിലെയും കലാകാരന്മാർ അവതരിപ്പിച്ച നൃത്ത^സംഗീത പരിപാടികളും നടന്നു. പ്രവേശന കൂപ്പൺ നറുക്കിട്ടെടുത്ത് വിജയികളായവർക്ക് കാറടക്കം 50 സമ്മാനങ്ങളും നൽകി. സമാജം പ്രസിഡൻറ് വക്കം ജയലാൽ, ജനറൽ സെക്രട്ടറി എ.എം. അൻസാർ, കല വിഭാഗം സെക്രട്ടറി ബിജു വാര്യർ, ട്രഷറർ ടോമിച്ചൻ വർക്കി, വൈസ് പ്രസിഡൻറ് അൻസാരി പള്ളിക്കൽ, കേരളോത്സവം കൺവീനർ പുന്നൂസ് ചാക്കോ, കെ.കെ. മൊയ്തീൻ കോയ, നാസർ വിളഭാഗം എന്നിവർ ആദ്യദിനം നടന്ന സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.