അൽെഎൻ: അൽെഎൻ മലയാളി സമാജം ഉത്സവം സീസൺ^ഏഴ് വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കുവൈത്താത്ത് ലുലു ഹൈപർ മാർക്കറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ സായിദ് വർഷാചരണത്തിെൻറ ഭാഗമായി ലുലു ഗ്രൂപ്പ് ഒരുക്കിയ ഹ്രസ്വ ചിത്രമാണ് ആദ്യം പ്രദർശിപ്പിച്ചത്. ഉദ്ഘാടന ചടങ്ങിൽ സമാജം സെക്രട്ടറി മണികണ്ഠൻ സ്വാഗതം പറഞ്ഞു. െഎ.എസ്.സി പ്രസിഡൻറ് ഡോ. ശശി സ്റ്റീഫൻ ഉദ്ഘാടനം നിർവഹിച്ചു.
സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, കൈരളി കോഒാഡിനേറ്റർ ഇ.കെ. സലാം, കലാവിഭാഗം സെക്രട്ടറി സന്തോഷ്, യുനൈറ്റഡ് മൂവ്മെൻറ് ചെയർമാൻ ജിമ്മി, കൺവീനർ രാമചന്ദ്രൻ പേരാമ്പ്ര എന്നിവർ സംസാരിച്ചു. ലുലു സി.ഇ.ഒ ഷാജി ജമാലുദ്ദീൻ, ലുലു കുവൈത്താത്ത് ജി.എം. ഫിറോസ് ബാബു, മാനേജർ ഫദലു, ഡോ. ഷാഹുൽ ഹമീദ്, മധു, െഎ.എസ്.സി ചെയർ ലേഡി ലളിത രാമചന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കിഷോർ നന്ദി പറഞ്ഞു.
ശിങ്കാരി മേളത്തിെൻറ അകമ്പടിയോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്. ഖണ്ഡലമണ്ഡല ഹ്രസ്വ ചലച്ചിത്രം പ്രദർശിപ്പിച്ചു. ചലച്ചിത്ര നടൻ ജയരാജ് വാര്യർ അവതരിപ്പിച്ച പരിപാടിയിൽ നാടൻ പാട്ടും ഗാനങ്ങളും നൃത്തവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.