അബൂദബി: ശക്തി തിയറ്റേഴ്സിെൻറ ആഭിമുഖ്യത്തിൽ അബൂദബി മുസ്സഫ മലയാളി സമാജത്തിൽ ഒരുക്കിയ ഫോക്ഫെസ്റ്റിൽ അണി നിരന്ന നൂറിലേറെ കലാകാർ അവതരിപ്പിച്ചത് അവിസ്മരണീയമായ കലാവിസ്മയം. പ്രസീത ചാലക്കുടിയും സംഘവുമാണ് നാട്ടുനൻമയുടെ ഒാർമയുണർത്തുന്ന പാട്ടുകളും ചുവടുകളുമായി ആസ്വാദകർക്ക് മുന്നിലെത്തിയത്. യു.എഇഎക്സ്ചേഞ്ച് പ്രതിനിധി വിനോദ്നമ്പ്യാർ ആശംസകൾ അർപ്പിച്ചു.
ലോകകേരളസഭാംഗം കെ.ബി.മുരളി, അബൂദബി കേരള സോഷ്യൽ സെൻറർപ്രസിഡൻറ് എ.കെ.ബീരാൻകുട്ടി , മലയാളി സമാജം പ്രസിഡൻറ് നാസർ എന്നിവർ സന്നിഹിതരായിരുന്നു. മഹാരാജാസ്കോളേജിൽ കൊലചെയ്യപ്പെട്ട അഭിമന്യുവിനെ അനുസ്മരിച്ച് ജയേഷ്നിലമ്പൂർ സംസാരിച്ചു.സുരേഷ്പാടൂർ സ്വാഗതംപറഞ്ഞു.
പ്രസീത ചാലക്കുടിക്ക്ശക്തി തിയറ്റേഴ്സിെൻറ ഉപഹാരം ശക്തിതിയറ്റേഴ്സ്പ്രസിഡൻറ് വി.പി.കൃഷ്ണകുമാർ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.