പ്രവാസി ഡിവിഡൻറ്​ സ്​കീം: രജിസ​്​​ട്രേഷൻ തുടങ്ങി

ദുബൈ: പ്രവാസ ജീവിതം അവസാനിപ്പിച്ച്​ നാട്ടിലെത്തുന്നവരുടെ സുരക്ഷിത ജീവിതത്തിന്​ കേരള സർക്കാർ നടപ്പാക്കിയ പ്രവാസി ഡിവിഡൻറ്​ സ്​കീമി​െൻറ ഈ വർഷത്തെ രജിസ്​ട്രേഷൻ തുടങ്ങി. പ്രവാസികൾക്ക്​ ജീവിതകാലം മുഴുവൻ സാമ്പത്തിക സുരക്ഷ ഉറപ്പാക്ക​ുന്ന സ്​കീമി​െൻറ രജിസ്​ട്രേഷൻ മേയ്​ 21നാണ്​ പുനരാരംഭിച്ചത്​. പ്രവാസികളുടെ നിക്ഷേപം കേരള പ്രവാസി ക്ഷേമ ബോർഡിലൂടെ സ്വീകരിച്ച ശേഷം കിഫ്​ബി വഴി നാടി​െൻറ വികസനത്തിന്​ ചെലവഴിക്കും. നിക്ഷേപകന്​ മൂന്ന്​ വർഷത്തിന്​ ശേഷം പ്രതിമാസം ഡിവിഡൻറ്​ ലഭിക്കുന്ന രീതിയിലാണ്​ ക്രമീകരണം. 2019ൽ തുടങ്ങിയ സ്​കീമിന്​ പ്രവാസികളിൽനിന്ന്​ മികച്ച പ്രതികരണമാണ്​ ലഭിച്ചത്​.

പുതിയ സർക്കാർ അധികാരമേറ്റതിന്​ പിന്നാലെ ആദ്യം നടപ്പാക്കിയ തീരുമാനങ്ങളിൽ ഒന്നായിരുന്നു ഡിവിഡൻറ്​​ സ്കീം വീണ്ടും തുടങ്ങിയത്​. മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഇക്കാര്യം തിരുവനന്തപുരത്ത്​ വാർത്തസമ്മേളനത്തിൽ അറിയിച്ചത്​.

എന്താണ്​ ഡിവിഡൻറ്​ സ്​കീം:

പ്രവാസികൾക്ക്​ മൂന്ന്​ ലക്ഷം മുതൽ 51 ലക്ഷം രൂപ വരെ സ്​കീമിൽ നിക്ഷേപിക്കാം. മൂന്ന്​ വർഷത്തിന്​ ശേഷം തുകയുടെ പത്ത്​ ശതമാനം വീതം ഡിവിഡൻറായി ലഭിക്കും. ആദ്യ മൂന്ന്​ വർഷങ്ങളിലെ പത്ത്​ ശതമാനം ഡിവിഡൻറ്​ നിക്ഷേപ തുകക്കൊപ്പം ചേർത്ത്​ ആ തുകയുടെ പത്ത്​ ശതമാനം നിരക്കിലുള്ള ഡിവിഡൻറാണ്​ നാലാം വർഷം മുതൽ പ്രതിമാസം ലഭിക്കുക. പത്ത്​ ലക്ഷം രൂപ നിക്ഷേപിക്കുന്നയാൾക്ക്​ നാലാം വർഷം മുതൽ പ്രതിമാസം ഏകദേശം 10000 രൂപയുടെ മുകളിൽ ലഭിക്കും. നിക്ഷേപകരുടെ കാലശേഷം ജീവിതപങ്കാളിക്ക്​ ഈ തുക ലഭിക്കും. ജീവിത പങ്കാളിയുടെ മരണശേഷം നിക്ഷേപ തുക നോമിനിക്ക്​ കൈമാറും.

ആർക്കൊക്കെ ലഭിക്കും:

നിലവിൽ വിദേശത്ത്​ ജോലി ചെയ്യുന്ന കേരളീയർക്ക്​ നിക്ഷേപിക്കാം. രണ്ട്​ വർഷത്തിൽ കുറയാത്ത കാലയളവിൽ വിദേശത്ത്​ ജോലി ചെയ്​ത ശേഷം കേരളത്തിൽ സ്​ഥിരതാമസമാക്കിയവർക്കും കേരളത്തിന്​ പുറത്തുള്ള സംസ്​ഥാനങ്ങളിൽ ആറ്​ മാസത്തിലധികമായി ജോലി സംബന്ധമായി താമസിക്കുന്നവർക്കും ചേരാം. pravasikerala.org എന്ന വെബ്​സൈറ്റ്​ വഴി ഓൺലൈനായി പദ്ധതിയുടെ ഭാഗമാകാം. ഓൺലൈൻ വഴി പണമടക്കാനും സൗകര്യമുണ്ട്​. 8078550515 എന്ന ഹെൽപ്​ലൈൻ നമ്പറിൽ കൂടുതൽ വിവരങ്ങൾ അറിയാം. ഈ നമ്പറിലേക്ക്​ വാട്​സ്​ ആപ്​ സന്ദേശം അയച്ചാലും വിവരങ്ങൾ ലഭിക്കും.

Tags:    
News Summary - Expatriate Dividend Scheme: Registration has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.