ദുബൈ: സ്നേഹത്തിെൻറയും സന്തോഷത്തിെൻറയും സമാധാനത്തിെൻറയും സന്ദേശം പകർന്ന് പ്രവാസലോകവും ശനിയാഴ്ച ക്രിസ്മസ് ആഘോഷിക്കും. വെള്ളിയാഴ്ച രാത്രി വിവിധ പള്ളികളിൽ കുർബാനയും പ്രാർഥനകളും നടന്നു. ഒരാഴ്ചക്ക് മുമ്പേ യു.എ.ഇ ക്രിസ്മസ് ആഘോഷത്തിലേക്ക് കടന്നെങ്കിലും വെള്ളിയാഴ്ചത്തെ അവധി ദിവസമാണ് പ്രവാസികൾ കൂടുതലും ആഘോഷത്തിനായി തിരഞ്ഞെടുത്തത്. ദേവാലയങ്ങളിൽ പോയും കുർബാനയിൽ പങ്കെടുത്തും കേക്ക് മുറിച്ചും ക്രിസ്മസ് ട്രീ ഒരുക്കിയും അവർ സന്തോഷം പങ്കുവെച്ചു.
ക്രിസ്മസിന് മുന്നോടിയായി യു.എ.ഇയിലെ മാർക്കറ്റുകൾ സജീവമായിരുന്നു. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലും എക്സ്പോയും സ്കൂൾ അവധിയുമെല്ലാം ഒരുമിച്ച് എത്തിയത് ആഘോഷത്തിന് മാറ്റുകൂട്ടി. അവധിക്കാലമാണെങ്കിലും ഒമിക്രോൺ ഭീതിയുള്ളതിനാൽ പലരും നാട്ടിലേക്ക് പോയില്ല. എക്സ്പോയിൽ പ്രത്യേക ആഘോഷ പരിപാടികളുണ്ടായിരുന്നു. മലയാളികൾ അടക്കം ഇതിൽ പങ്കുചേർന്നു. ഒമിക്രോൺ ഭീഷണി നിലനിൽക്കുന്നതിനാൽ പള്ളികളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പള്ളികളിൽ എത്താൻ കഴിയാത്തവർക്ക് വീട്ടിലിരുന്ന് കുർബാനയിൽ പങ്കുചേരാൻ യൂട്യൂബ് സ്ട്രീമിങ് ഒരുക്കിയിട്ടുണ്ട്. അബൂദബിയിൽ പള്ളികളിലും പി.സി.ആർ പരിശോധന നിർബന്ധമാണ്. വെള്ളിയാഴ്ച രാത്രിയിലെ കുർബാനയിൽ പങ്കെടുത്തവർ ശനിയാഴ്ച വരരുതെന്നും ഇവർക്ക് യൂട്യൂബ് വഴി പങ്കെടുക്കാമെന്നും പള്ളി അധികൃതർ അറിയിച്ചിട്ടുണ്ട്. പതിവ് ക്രിസ്മസ് കരോളും പലരും ഒഴിവാക്കിയിരുന്നു.
വെള്ളിയാഴ്ച രാത്രി വിവിധ ദേവാലയങ്ങളിൽ ക്രിസ്മസ് ശുശ്രൂഷകൾ നടന്നു.
ഷാർജ സെൻറ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാട്രിയാർക്കൽ കത്തീഡ്രൽ ദേവാലയത്തിൽ വികാരി ഫാ. എബിൻ ഊമേലിൽ നേതൃത്വം നൽകി. ക്രിസ്മസ് ശുശ്രൂഷകൾ വൈകീട്ട് ആറിന് സന്ധ്യാ പ്രാർഥനയോടെ തുടങ്ങി. തുടർന്ന് ക്രിസ്മസിെൻറ പ്രത്യേക ശുശ്രൂഷകളും തീജ്വാലയുടെ ക്രമവും വിശുദ്ധ കുർബാനയും ക്രിസ്മസ് സന്ദേശവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.