ദുബൈ: സർക്കാറിന്റെ അവഗണന നേരിടുന്ന നിരവധി പ്രദേശങ്ങൾ മലപ്പുറത്തുണ്ടെന്നും സർക്കാറിൽ സമ്മർദം ചെലുത്തിയും നേരിട്ടേറ്റെടുത്തും പ്രവാസികൾ ജില്ലയുടെ സമൂലമായ പുരോഗതിയിൽ പങ്കാളിത്തം വഹിക്കണമെന്നും വെൽെഫയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡൻറ് നാസർ കീഴ്പറമ്പ് പറഞ്ഞു. ദുബൈയിൽ പ്രവാസി ഇന്ത്യ സംഘടിപ്പിച്ച പ്രവർത്തക കൺവെൺഷനിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരവാഹികൾ: എൻ.പി. അബ്ദുറഹ്മാൻ (പ്രസി), മുഹമ്മദ് റിനീഷ് (ജന. സെക്ര), സുഹൈൽ എടയൂർ (വൈ. പ്രസി.), നൗഷാദ് കാരക്കുണ്ട്, ഹസീബ്, നൗഷാദ് യു.പി (സെക്ര), അൻവർ സാദത്ത്, കെ.ടി. ഇബ്രാഹിം, ലബീബ്, ഹുസൈൻ (എക്സി. അംഗങ്ങൾ). പ്രവാസി ഇന്ത്യ ദുബൈ പ്രസിഡൻറ് ലൈസ് എടപ്പാൾ അധ്യക്ഷത വഹിച്ചു. നൗഫൽ, എൻ.പി. അബ്ദുറഹ്മാൻ, അനീസ് എന്നിവർ സംസാരിച്ചു. ടി.പി. ഷെഫീഖ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.