യു.എ.ഇയിലെ ഏഴോം മുജാഹിദ് നഗർ കൂട്ടായ്മ അംഗങ്ങൾ
ദുബൈ: യു.എ.ഇയിലെ ഏഴോം മുജാഹിദ് നഗർ കൂട്ടായ്മയുടെ കുടുംബ സംഗമവും ഇഫ്താർ മീറ്റും ദുബൈ ഖിസൈസിലെ അൽ തവാർ പാർക്കിൽ നടന്നു. ഇഫ്താർ സംഗമം ഏഴോം മുജാഹിദ് നഗർ കൂട്ടായ്മ യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് എ. മുഹമ്മദ് സാലിയുടെ അധ്യക്ഷതയിൽ മുസ്തഫ അച്ചീരകത്ത് ഉദ്ഘാടനം ചെയ്തു.
അഴീക്കോടൻ സിദ്ദീഖ്, എ. സാജിദ് ഹമീദ്, പി.ടി അബ്ദുൽ സത്താർ, എ. ഹുസൈൻ, പി.ടി അബ്ദുറസാഖ്, എം. ഖൈറുന്നിസ, സജ്ന സാലി, റഫിയ ഷഹറാബ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഇഫ്താർ സംഗമത്തിനു പി.ടി റിയാസ്, ഷാഹിദ് മഹ്മൂദ്, സി.ടി ഫായിസ്, ഇർഫാൻ അബ്ദുറഊഫ്, അനസ് അഴീക്കോടൻ, ഷാമിൽ റഫീഖ്, റമീസ് മുഹമ്മദ്, ഷിയാസ് ഷാഫി, ഫുആദ് ഖാലിദ്, സി.ടി റൈഹാനത്ത്, എ. അൻസല എന്നിവർ നേതൃത്വം നൽകി. സംഗമത്തിനു ഏഴോം മുജാഹിദ് നഗർ കൂട്ടായ്മ യു.എ.ഇ ചാപ്റ്റർ ജനറൽ സെക്രട്ടറി ഷഹറാബ് അലി സ്വാഗതവും സി.പി ട്രഷറർ അബ്ദുറസാഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.