ബി​സി​ന​സ്​​ ബേ​യി​ൽ​ ബ​സ്​ ഓ​ൺ ഡി​മാ​ൻ​ഡ്​​ നി​ര​ക്ക്​ കു​റ​ച്ചു

ദു​ബൈ: ബി​സി​ന​സ്​ ബേ ​മേ​ഖ​ല​ക​ളി​ൽ ബ​സ്​ ഓ​ൺ ഡി​മാ​ൻ​ഡി​ന്‍റെ​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​ച്ച​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. അ​ഞ്ച്​ ദി​ർ​ഹ​മി​ൽ നി​ന്ന്​ ര​ണ്ട്​ ദി​ർ​ഹ​മാ​യാ​ണ്​ നി​ര​ക്ക്​ കു​റ​ച്ച​ത്. ഡി​സം​ബ​ർ 20 മു​ത​ൽ പു​തി​യ നി​ര​ക്ക്​ പ്രാ​ബ​ല്യ​ത്തി​ലാ​യി.

ബി​സി​ന​സ്​ ബേ ​മേ​ഖ​ല​ക​ളി​ൽ ബ​സ്​ ഓ​ൺ ഡി​മാ​ൻ​ഡി​ന്​ ആ​വ​ശ്യ​​ക്കാ​ർ വ​ർ​ധി​ച്ചു​വ​രു​ക​യാ​ണെ​ങ്കി​ലും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ ആ​ർ.​ടി.​എ​യു​ടെ പ്ലാ​നി​ങ്​ ആ​ൻ​ഡ്​ ബി​സി​ന​സ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ ആ​ദി​ൽ ശാ​ക്കി​രി പ​റ​ഞ്ഞു. ഡി​മാ​ൻ​ഡ്​ ക​ണ​ക്കി​ലെ​ടു​ത്ത്​ അ​ടു​ത്ത വ​ർ​ഷം ആ​ദ്യ പ​കു​തി​യോ​ടെ ബ​സ്​ ഡി​മാ​ൻ​ഡ്​ സ​ർ​വി​സ്​ ബി​സി​ന​സ്​ ബേ​യി​ലെ 10 സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടി വ്യാ​പി​പ്പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

41 ബ​സു​ക​ൾ ഇ​തി​നാ​യി സ​ർ​വി​സ്​ ന​ട​ത്തും. ദു​ബൈ ബ​സ്​ ഓ​ൺ ഡി​മാ​ൻ​ഡ്​ ആ​പ്പി​ലൂ​ടെ​ സീ​റ്റു​ക​ൾ ബു​ക്ക്​​ ചെ​യ്ത്​ യാ​ത്ര ചെ​യ്യാ​വു​ന്ന സം​വി​ധാ​ന​മാ​ണ്​ ബ​സ്​ ഓ​ൺ ഡി​മാ​ൻ​ഡ്. തി​ര​ഞ്ഞെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ മാ​ത്ര​മാ​ണ്​ സ​ർ​വി​സ്. നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളെ ആ​പ്പു​മാ​യി ബ​ന്ധി​പ്പി​ച്ച്​ ചെ​റു ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ സ​ർ​വി​സ്​. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ പോ​വേ​ണ്ട സ്ഥ​ലം നി​ശ്ച​യി​ക്കാ​നും ആ​പ്പി​ലൂ​ടെ ത​ന്നെ പ​ണ​മ​ട​ക്കാ​നും ക​ഴി​യും.

Tags:    
News Summary - Fare slashed for bus-on-demand service in Business Bay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.