സിനിമയെ സ്വപ്നം കണ്ട് നടന്ന കുട്ടിയായിരുന്നില്ല സച്ചിൻ. കാമറയിൽ തനിക്കിത്ര സൗന്ദര്യത്തോടെ ചിത്രങ്ങൾ പകർത്താനാവുമെന്ന ധാരണയും അവനില്ലായിരുന്നു. എല്ലാം യാഥൃശ്ചികവും നാടകീയവുമായിരുന്നു. നാട്ടിൽ പുതിയ വീട്ടിലേക്ക് താമസം മാറുന്ന ചടങ്ങിൽ വരാമെന്നേറ്റ കാമറാമാൻ പെട്ടെന്ന് എത്തില്ലെന്ന് പറഞ്ഞു. കമ്പ്യൂട്ടർ എഞ്ചിനീയറിങും എം.ബി.എയും കഴിഞ്ഞ സച്ചിന് അപ്പോഴൊരു തോന്നൽ. ഒരു കാമറ സംഘടിപ്പിച്ച് തനിക്ക് തന്നെ ഫോട്ടോയെടുത്താൽ എന്താണ്?. അങ്ങനെ കാമറ കയ്യിലേന്തി വീട്ടിലെ സുന്ദര മുഹൂർത്തങ്ങൾ പകർത്തി. പല ചിത്രങ്ങളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ചിത്രങ്ങൾ കണ്ട് നിരവധിപേർ മികച്ച അഭിപ്രായം രേഖപ്പെടുത്തി. പിന്നീട് ധാരാളം ചിത്രങ്ങൾ പകർത്താൻ ആരംഭിച്ചു.
ചിത്രങ്ങൾ നന്നാവുന്നുണ്ട് എന്ന് തോന്നിത്തുടങ്ങിയപ്പോൾ പുതിയ പരീക്ഷണങ്ങൾക്ക് തയ്യാറായി. അങ്ങനെയാണ് യു.എ.ഇയിൽ താമസസ്ഥലമായ ഫുജൈറയെ കുറിച്ച് ടൈം ലാപ്സ് ഫോട്ടോഗ്രഫി ചെയ്യുന്നത്. ലക്ഷത്തിലേറെ ഫോട്ടോസ് എടുത്ത് വീഡിയോ രീതിയിലാക്കി. 'ഹോംലാൻഡ് ഫുജൈറ' എന്ന ഈ ചിത്രം വൈറലാകാൻ അധിക സമയമെടുത്തില്ല. ഫുജൈറ ഭരണാധികാരി ഇത് കാണുകയും അഭിനന്ദനവും ക്യാഷ്പൈസ്രും സമ്മാനിക്കുകയും ചെയ്തു. വലിയ പ്രചോദനമായിരുന്നു അത്. തുടർന്ന് ഷാർജയെ കുറിച്ചും സമാനമായ ചിത്രമൊരുക്കി. അതും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. രാജകുടുംബാഗങ്ങൾ വരെ ഷെയർ ചെയ്തു. ഷാർജ ടൂറിസം ഡിപ്പാർട്ട്മെൻറ് അവരുടെ ഒരു പ്രൊജക്ട് ഡയറക്ടറായി നിയമിക്കുന്നത് ഇതിനെ തുടർന്നാണ്. യു.എ.ഇയിലെ മലയാളികൾക്കിടയിലും മറ്റും ഇതോടെ സചിൻ എന്ന ഫോട്ടോഗ്രാഫർ സുപരിചിതനായി. ടൈം ലാപ്സ് ഫോട്ടോഗ്രഫിയിൽ പിന്നീട് 'ഇമാജിൻ ദുബൈ' എന്ന വർകും ചെയ്തു. യൂടുബിൽ മൂന്നുലക്ഷത്തോളം പേരാണിത് കണ്ടത്. ടൈം ലാപ്സ് വർകിനെ കുറിച്ച് വിദഗ്ധ പ്രഭാഷണം നടത്താൻ ഹംദാൻ ഇൻറർനാഷനൽ ഫോട്ടോഗ്രഫി അവാർഡ്സിലേക്ക് ക്ഷണിക്കുന്നതു വരെ എത്തിച്ചു ആ ചിത്രങ്ങൾ.
സിനിമാ ലോകത്ത്
ജേക്കബിെൻറ സ്വർഗരാജ്യം എന്ന സിനിമക്ക് വേണ്ടി അഡീഷനൽ ഷോട്ടുകൾ ചെയ്തതാണ് അരങ്ങേറ്റം. സംവിധായകനായ വിനീത് ശ്രീനിവാസൻ നേരിട്ട് വിളിച്ച് ഷോട്ടുകൾ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. സിനിമക്ക് വേണ്ടിയെടുത്ത ആദ്യ ഷോട്ടുകൾക്കും മികച്ച റിവ്യൂസ് ലഭിച്ചു. ഇതോടെ പല ചലചിത്ര സംരംഭങ്ങളുമായും ചേർന്ന് നിൽകാൻ അവസരമുണ്ടായി. 'ലവ്, ആക്ക്ഷൻ, ഡ്രാമ' എന്ന നിവിൻപോളി ചിത്രം, കുറുപ്പ് എന്ന ദുൽഖർ സിനിമ എന്നിവയിലെല്ലാം സഹകരിച്ചു. ഇതിനിടയിൽ ഹ്രസ്വ ചിത്രങ്ങളുടെ മേഖലയിലും സ്വന്തമായി പരീക്ഷണങ്ങൾ നടത്തി. 'sound of two' എന്ന ഇംഗീഷ് ഷോട്ട് ഫിലം അക്കൂട്ടത്തിലെ ഏറ്റവും മികച്ചതായിരുന്നു. ഒന്നര വർഷത്തിലേറെ ലോകത്തെ വ്യത്യസ്ത ഫിലിംഫെസ്റ്റിവലുകളിൽ ഇത് പ്രദർശിപ്പിക്കപ്പെട്ടു. ബാർസിലോണ, പാരീസ് ഫെസ്റ്റിവലുകളിൽ അടക്കം നിരവധി അവാർഡുകൾ വാരിക്കൂട്ടി.
മികച്ച സംവിധാനം, മികച്ച സിനിമ, മികച്ച സംഗീതം എന്നിങ്ങനെ അവാർഡുകളാണ് ലഭിച്ചത്. ഇത് മറ്റൊരു വഴിത്തിരിവും ജീവിതത്തിലുണ്ടാക്കി. അതായിരുന്നു ലണ്ടൻ ഫിലിം സ്കൂളിലെ പഠനം. കോവിഡിന് തൊട്ടുമുമ്പ് മംത മോഹൻദാസ് അഭിനയിച്ച 'തേടൽ' എന്ന മ്യൂസിക് വീഡിയോയും സചിേൻറതായി ശ്രദ്ധിക്കപ്പെട്ടു. ഇതിെൻറ സംവിധാനമാണ് നിർവഹിച്ചത്. മംത അഭിനയിച്ച ആദ്യ മ്യൂസിക് ആൽബം കൂടിയാണിത്. പിന്നീട് യു.എ.ഇ നാഷണൽ ഡേയോടനുബന്ധിച്ച് 'മഅൻ' എന്ന ഷോട്ട്വീഡിയോയും ചെയ്തു. ഇതിൽ യു.എ.ഇയിലെ വ്യത്യസ്തരായ കലാകാരെയും വിവിധ ബ്രാൻഡുകളെയും ഉൾപ്പെടുത്തി. ഇതിനും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ അംഗീകാരം ലഭിക്കുകയുണ്ടായി.
ലണ്ടൻ ഫിലിം സ്കൂളിൽ
'sound of two' എന്ന ഹ്രസ്വചിത്രം കണ്ടാണ് ലണ്ടൻ ഫിലിം സ്കൂളിൽ നിന്ന് രണ്ടുമാസത്തെ സിനിമ പഠനത്തിന് ക്ഷണം വരുന്നത്. ലോകത്തെ മികച്ച 10 യുവസംവിധായകർക്ക് മാത്രം അവസരം ലഭിക്കുന്ന കോഴ്സിനാണ് സചിൻ തിരഞ്ഞെടുക്കപ്പെട്ടത്. ഏഷ്യയിൽ നിന്നുള്ള ഏക പ്രതിനിധിയായിരുന്നു. മുെമ്പാരിക്കലും കാമറയോ സിനിമയോ ഒഫീഷ്യലായി പഠിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്തതിനാൽ വലിയ താൽപര്യപൂർവ്വം തന്നെയാണ് കോഴ്സിൽ പങ്കെടുത്തത്. മികച്ച അനുഭവങ്ങളും പാഠങ്ങളും ഇവിടെനിന്ന് ലഭിച്ചു. പ്രധാനമായും എഴുത്ത് ശൈലിയാണ് പഠിച്ചെടുത്ത്. ഇന്ത്യയിലെ സിനിമവ്യവസായത്തിെൻറ വലുപ്പവും അവിടെവെച്ച് തിരിച്ചറിയാനായെന്ന് സചിൻ പറയുന്നു. മികച്ച സിനിമ അവസരങ്ങളുള്ള നാട്ടിൽ നിന്ന് താരതമ്യേന ചെറിയ ഫിലിം ഇൻഡസ്ട്രി മാത്രമായ ലണ്ടനിലേക്ക് എന്തിനു വരണമെന്നാണ് പലരും ചോദിച്ചത്. ഇൗ വാക്കുകൾ പകർന്ന ഉൾക്കാഴ്ചയുമായാണ് ലണ്ടനിൽ നിന്ന് മടങ്ങിയത്.
സ്വപ്നങ്ങൾ, ഭാവിപദ്ധതികൾ
മികച്ച ഒരു ഫീച്ചർ ഫിലിം സംവിധാനം ചെയ്യണമെന്ന സ്വപ്നത്തിലേക്കാണ് സചിൻ പ്രതീക്ഷയോടെ മുന്നേറുന്നത്. സിനിമ നിർമാണവും സംവിധാനവും ഒരുമിച്ച് ചെയ്യാനാവുന്ന രീതിയിൽ വളരണം. Skye media എന്ന സ്വന്തം കമ്പനി തുടങ്ങിയിട്ടുണ്ട്. നിലവിൽ 'രണം' സിനിമയുടെ സംവിധായകനായ നിർമൽ സഹദേവിെൻറ അടുത്ത സിനിമയായ 'കുമാരി'യുടെ സ്റ്റോറി ചെയ്തിട്ടുണ്ട്. വൈകാതെ ഈ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. മലയാളത്തിലെ പ്രശസ്ത വെബ്സിരീസ് ടീമുകളിലൊന്നായ കരിക്കുമായി സഹകരിച്ചും ചില പദ്ധതികൾ മനസിലുണ്ട്. യു.എ.ഇ താമസക്കാരായ കലാകാരന്മാർക്ക് കൂടുതൽ അവസരം ലഭിക്കുന്നതിന് വേണ്ടി ഒരു പ്ലാറ്റ്ഫോം രൂപീകരിക്കലും ആഗ്രഹമാണ്. സിനിമ അടക്കമുള്ള മേഖലകളിൽ ധാരാളം സംഭാവനളർപ്പിക്കാൻ കഴിയുന്ന മികച്ച കലാകാലന്മാർ ഇവിടെയുണ്ടെന്ന കണ്ടെത്തലാണ് ഇത്തരമൊരും സ്വപ്നത്തിന് കാരണം. കണ്ണൂർ അഴീക്കോട് സ്വദേശികളായ മാതാപിതാക്കൾകൊപ്പം 20വർഷമായി സചിൻ യു.എ.ഇയിലാണ് താമസിക്കുന്നത്. ഫുജൈറ സീപോർട് ജീവനക്കാരനാണ് പിതാവ് ടി.വി രാംദാസ്. അമ്മ ജ്യോതിയും ഭാര്യ ഐശ്വര്യയും മുഴുവൻ കുടുംബവും തെൻറ സ്വപ്നങ്ങൾക്ക് എപ്പോഴും പിന്തുണ നൽകുന്നുണ്ടെന്ന് സചിൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.