ദുബൈ: മയക്കുമരുന്ന് കടത്തിനായി പണമിടപാട് നടത്തുന്നവർക്ക് മുന്നറിയിപ്പുമായി യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ. മയക്കുമരുന്നിനായി പണം നിക്ഷേപിക്കുകയോ കൈമാറ്റം നടത്തുകയോ ചെയ്താൽ 50,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും നേരിടേണ്ടിവരും.
സമൂഹ മാധ്യമങ്ങളിലൂടെയാണ് പബ്ലിക് പ്രോസിക്യൂഷൻ നിവാസികൾക്ക് കടുത്ത മുന്നറിയിപ്പ് നൽകിയത്. മയക്കുമരുന്ന് ഉപയോഗിക്കുകയോ കൈവശംവെക്കുകയോ ചെയ്യുന്നതിനായി വ്യക്തിപരമായോ മറ്റുള്ളവരിലൂടെയോ പണം അക്കൗണ്ടിൽ നിക്ഷേപിക്കുന്നതും കൈമാറ്റം ചെയ്യുന്നതും യു.എ.ഇ നിയമപ്രകാരം ശിക്ഷാർഹമാണ്.
മയക്കുമരുന്ന് വിരുദ്ധ നടപടികളുമായി ബന്ധപ്പെട്ട് 2021ൽ പാസാക്കിയ ഫെഡറൽ നിയമപ്രകാരം ജയിൽ ശിക്ഷയോടൊപ്പം 50,000 ദിർഹം പിഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.