ദു​ബൈ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

ദു​ബൈ: എ​മി​റേ​റ്റി​ലെ ബ​ർ​ഷ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു. 30 നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​തി​വേ​ഗം സ്ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ്​ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ശ​നി​യാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​ണ്​ തീ​പി​ടി​ത്തം സം​ബ​ന്ധി​ച്ച്​ അ​ധി​കൃ​ത​ർ​ക്ക്​ വി​വ​രം ല​ഭി​ച്ച​ത്. ആ​റു മി​നി​റ്റി​നു​ള്ളി​ൽ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ ര​ണ്ട്​ സ്​​റ്റേ​ഷ​നു​ക​ളി​ലെ അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​തി​വേ​ഗം ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ക​യും തീ​യ​ണ​ക്കു​ക​യും ചെ​യ്തു.

മൂ​ന്നു മ​ണി​ക്കൂ​റോ​ളം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നീ​ണ്ടു​നി​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്​​ത​മ​ല്ല. ന​ട​പ​ടി​ക്ര​മം അ​നു​സ​രി​ച്ച്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ശേ​ഷം കെ​ട്ടി​ടം ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക്​ കൈ​മാ​റി​യ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Fire breaks out in under-construction building in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.